ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം; പ്ലാറ്റ്ഫോമിന് ഇടയിൽ കാൽ; അദ്ഭുതരക്ഷ; വിഡിയോ

train-escape
SHARE

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ അധ്യാപികക്ക് അദ്ഭുത രക്ഷ.  റെയില്‍വേ സുരക്ഷാ സേന ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യാത്രക്കാരി രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പുരി സാബല്‍പൂര്‍ എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപിക കാല്‍തെറ്റി വീണത്. ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിച്ചെന്ന് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിടുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന യാത്രക്കാരും സത്രീയുടെ രക്ഷയ്ക്ക് എത്തി. 

രമാ ദേവി സര്‍വകലാശാലയിലെ  ഐടി അധ്യാപികയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥനായ സുബ്രത് കുമാറി് അഭിനന്ദന പ്രവാഹമാണ്. തന്നെ രക്ഷപ്പെടുത്തിയതിന് തീർത്താൽ തീരാത്ത നന്ദി ഉണ്ടെന്ന് യാത്രക്കാരി ഉദ്യോഗസ്ഥനോട് പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...