ആ മഫ്ളറും കുഞ്ഞുമീശയും; വൈറല്‍ കുഞ്ഞുകെജ്‌‌രിവാള്‍ ഇതാ ഇവിടെയുണ്ട്..!

boy-kejriwal
SHARE

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‍രിവാള്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് കുഞ്ഞന്‍ കേജ്‍രിവാളെന്ന അവ്യാന്‍റെ സാന്നിധ്യമാണ്. അരവിന്ദ് കേജ്‍രിവാളിന്‍റെ പ്രതിരൂപമായി സോഷ്യല്‍ മീഡിയില്‍ താരമായ അവ്യാന്‍, കേജ്‍രിവാള്‍ അങ്കിളിനെ നേരിട്ട് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

വോട്ടെണ്ണല്‍ ദിനത്തില്‍ അരവിന്ദ് കേജ്‍രിവാളിനെപ്പോലെ മഫ്ളര്‍ ചുറ്റി കുഞ്ഞു മീശയും വരച്ച്  ആം ആദ്മി പാര്‍ട്ടി ഒാഫീസില്‍ വിജയാഘോഷത്തില്‍ പങ്കെടുത്തതാണ് അവ്യാനെ പ്രശസ്തനാക്കിയത്. ബേബി മഫ്ളര്‍ മാന്‍ എന്ന പേരില്‍ പാര്‍ട്ടിയുടെ ട്വിറ്റര്‍ പേജില്‍ ചിത്രം വന്നതോടെ സോഷ്യല്‍ മീഡിയയിലെ താരമായി അവ്യാന്‍. ആയിരക്കണക്കിന് പേരാണ് ഈ ചിത്രം ഇതുവരെ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ആംആദ്മി പാര്‍ട്ടി ആദ്യം നേരിട്ട് ക്ഷണിച്ചതും കുഞ്ഞന്‍ കേജ്‍രിവാളിനെ തന്നെ. അരവിന്ദ് കേജ്‍രിവാള്‍ അവ്യാന് അത്രമേല്‍ പ്രിയപ്പെട്ടതാണ്.

ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‍രിവാളിന്‍റെ പേരില്‍ ഒരുക്കിയ പാട്ടാണ് അവ്യാന് ഏറ്റവും ഇഷ്ടം. 2015 ല്‍ കേജ്‍രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അവ്യാന്‍റെ സഹോദരി ഫെയറിയും കേജ്‍രിവാളിന്‍റെ രൂപത്തിലെത്തി ശ്രദ്ധ നേടിയിരുന്നു

MORE IN INDIA
SHOW MORE
Loading...
Loading...