ആം ആദ്മി ജയത്തിനു ശേഷം ട്രെൻഡിങ്ങ് ആയി ആ ഗാനം; പാട്ടും ബിജെപിയും തമ്മിൽ?

rinkiya-ke-papa
SHARE

വോട്ടെണ്ണൽ തുടങ്ങിക്കഴിഞ്ഞപ്പോൾ പോലും ഡൽഹിയിൽ 48 സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. ഒടുവിൽ 62 സീറ്റ് നേടി ആം ആദ്മി വിജയം ഹാട്രികിലെത്തിയപ്പോൾ മാത്രമാണ് ബിജെപി എംപി മനോജ് തിവാരി പരാജയം സമ്മതിച്ചത്. 

ആം ആദ്മി വിജയത്തിനു ശേഷം ട്വിറ്ററിൽ ട്രൻഡിങ്ങ് ആയ ഒരു പാട്ടുണ്ട്, ബോജ്പൂരി ഗാനമായ 'റിങ്കിയാ കേ പാപ്പാ'. കാരണമുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം റിങ്കിയ കി പാപ്പാ എന്ന ഗാനം ഇരുപാർട്ടികളും പ്രചാരണായുധമാക്കിയിരുന്നു. അതിനു പിന്നിൽ ഒരു കഥയുമുണ്ട്. 

ഭോജ്പൂരി ഗായകനും നടനും കൂടിയാണ് മനോജ് തിവാരി. തിവാരിയെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ അദ്ദേഹം നന്നായി പാടും. റിങ്കിയാ കേ പാപ്പാ എന്ന ഗാനം കേട്ടിട്ടുണ്ടോ? എന്നാണ് കേജ്‍‍രിവാൾ പറഞ്ഞത്. കേ‍ജ്‍രിവാളിന്റെ ഈ പ്രസ്താവനക്കു ശേഷം ആം ആദ്മി ഐടി സെൽ തിവാരിയുടെ ഗാനങ്ങള്‍‍ പലതും കോർത്തിണക്കി ഒരു മാഷ് അപ്പ് തന്നെ ഉണ്ടാക്കി. 

ഭോജ്പൂരി സംസ്കാരത്തെ അപമാനിച്ചു എന്നു പറഞ്ഞാണ് തിവാരി തിരിച്ചടിച്ചത്. തിവാരിയുടെ വിഡിയോകൾ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി ആം ആദ്മിക്ക് നോട്ടീസും അയച്ചു. ഇതോടെ ഈആം ആ ആംദ്മി സമൂഹമാധ്യമങ്ങളിൽ നിന്ന് ഈ ഗാനം നീക്കം ചെയ്തു. തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും പിന്നാലെ ഈ പാട്ട് യു ട്യൂബിൽ ട്രൻഡിങ്ങ് ആകുകയായിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...