വോട്ടിനൊപ്പം പ്രണയാഭ്യർഥനയും; കന്നിയങ്കം ജയിച്ച ‘സുന്ദരപുരുഷൻ’; ആരാധികമാരേറെ

raghav-aap-canidate
SHARE

ഡൽഹി തിരഞ്ഞെടുപ്പിലെ ‘സുന്ദരപുരുഷ’നായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഒരു സ്ഥനാർഥിയുണ്ട്. വോട്ടിനൊപ്പം ഒട്ടേറെ വിവാഹാഭ്യർഥനകളും സ്വന്തമാക്കിയാണ് രാഘവ് ചദ്ദ ജയിച്ചുകയറിയത്. സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ യുവതികളാണ് സ്ഥനാർഥിയോട് പ്രണയാഭ്യർഥന നടത്തിയത്. എഎപിക്ക് വേണ്ടി ആദ്യമായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ 31കാരൻ രാഘവ് ചദ്ദ 20,058 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

രാജേന്ദ്ര നഗർ മണ്ഡലത്തിൽ മുതിര്‍ന്ന ബിജെപി നേതാവ് ആര്‍പി സിങ്ങിനെയാണ് രാഘവ് പരാജയപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയുള്ള രാഘവിന് മന്ത്രി കസേര കിട്ടുമോയെന്ന് കാത്തിരുന്ന് തന്നെ അറിയണം. പുതു മുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

70 ൽ 62 സീറ്റും നേടി വൻ വിജയം നേടിയ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള  സർക്കാർ ഇനി എന്ന് സത്യപ്രതിജ്ഞ ചെയ്യും എന്നത് മാത്രമാണ് അറിയാനുള്ളത്. ഇന്നോ നാളെയൊ നിയമസഭാ കക്ഷി യോഗം യോഗം ചേർന്ന് അരവിന്ദ് കെജ്‌രിവാളിനെ  നേതാവായി തിരഞ്ഞെടുക്കും. തുടർന്ന്  ലഫ്റ്റണന്റ് ഗവർണ്ണർ അനിൽ ബൈജാലിനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. 14 ന് ആം ആദ്മി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...