ഷഹീൻബാഗിൽ എസ്ഡിപിഐക്ക് വെറും 140 വോട്ട്; 66 ശതമാനവും എഎപിക്ക്

shaheen-bagh-sdpi
SHARE

ഡൽഹി തിരഞ്ഞെടുപ്പിൽ ഏറെ ഉയർന്നു കേട്ട ഒന്നാണ് ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധം. പൗരത്വനിയമത്തിനെതിരെ ഒരുപറ്റം വീട്ടമ്മമാര്‍ കൊളുത്തിയ സമാനതകളില്ലാത്ത പോരാട്ടം. എഎപിയുടെ അമാനുത്തുള്ള ഖാൻ ഇവിടെ വിജയം സ്വന്തമാക്കി. ഒരുഘട്ടത്തിൽ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്​ലയിൽ എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെന്ന് മാത്രം. വോട്ടിങ് മെഷീനില്‍ ബട്ടണമര്‍ത്തുമ്പോള്‍ അതിന്‍റെ പ്രകമ്പനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ പ്രചരാണസമയത്ത് വിവാദമായിരുന്നു.

ഒഖ്​ലയിൽ സ്ഥാനാർഥികൾ നേടിയ വോട്ടുകണക്കും കൗതുകമാണ്. മണ്ഡലത്തിൽ മൽസരിച്ച എസ്ഡിപിഐ സ്ഥനാർഥി തസ്‌ലീം അഹമ്മദ് റെഹ്മാനിക്ക് വെറും 140 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വിജയിച്ച അമാനുത്തുള്ള ഖാന് 12,8018 വോട്ടുകൾ നേടി. പോൾ ചെയ്ത വോട്ടുകളിൽ 66.09 ശതമാനം വോട്ടുകളും ആം ആദ്മി പാർട്ടി നേടി. 29.6 ശതമാനം വോട്ടുകളാണ് ഇവിടെ ബിജെപി നേടിയത്.

ഡൽഹി ചൂലെടുത്തു

നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ കൂറ്റൻ വിജയം രാജ്യത്തിന്റേതാണെന്ന് അരവിന്ദ് കെജ്​രിവാൾ. എഎപിയുടെ ജയം രാജ്യത്തിനുള്ള മുഖ്യസന്ദേശമാണ്. ഡൽഹി കുടുംബത്തിന്റേതാണെന്നും  പ്രവർത്തകരെ അഭിസംബോധന ചെയ്ത് കെജ്​രിവാൾ പറഞ്ഞു. മൂന്നാമതും ഡൽഹിയുടെ മുഖ്യമന്ത്രിയായി കെജ്​രിവാൾ സത്യപ്രതിജ്ഞ ചെയ്യും.

ഏഴുസീറ്റെന്ന ഒറ്റ അക്കത്തിലേക്ക് ബിജെപി ചുരുങ്ങിയപ്പോൾ 15 വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇക്കുറിയും വട്ടപൂജ്യമായി. ബിജെപിയേക്കാള്‍ 13 ശതമാനം വോട്ടാണ് എഎപിക്ക് ഇക്കുറി കൂടുതൽ ലഭിച്ചത്. ജാമിയയും ഷെഹീന്‍ബാഗും അടക്കം പൗരത്വനിയമത്തിനെതിരെ രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധം അരങ്ങേറിയ ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ മിന്നുന്ന വിജയം നേടി.

സാധാരണക്കാരന്‍റെ മനസറിഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടപ്പാക്കിയ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹി ജനത വോട്ട് ചെയ്തു. എഴുപത് നിയമസഭ മണ്ഡലങ്ങളില്‍ 63 സീറ്റുകളിലും മുന്നേറ്റം. പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളും വിദ്വേഷപ്രസംഗങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയായി. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 7 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് നേട്ടം. 

15 വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇക്കുറിയും വട്ടപൂജ്യം. ജാമിയയും ഷെഹീന്‍ബാഗും അടക്കം പൗരത്വനിയമത്തിനെതിരെ രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധം അരങ്ങേറിയ ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ മിന്നുന്നവിജയം നേടി.

MORE IN INDIA
SHOW MORE
Loading...
Loading...