ഞങ്ങൾ ശ്രമിച്ചു; പക്ഷേ.... ; തോൽവിയിൽ പ്രതികരിച്ച് ഗംഭീർ

gautam-gambhir
SHARE

ഡൽഹിയിലെ ബിജെപി പരാജയത്തെക്കുറിച്ച് പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ബിജെപി നന്നായി ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഡൽഹിയിലെ ജനങ്ങളെ അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഗംഭീർ പറഞ്ഞു. ഡൽഹിയിലെ വിജയത്തിന് ആം ആദ്മി പാർട്ടിക്കും കേജ്‍രിവാളിനും അഭിനന്ദനങ്ങളും അറിയിച്ചു. കേജ്‍രിവാളിന്റെ ഭരണത്തില്‍ ഡൽഹി കൂടുതൽ വികസിക്കുമെന്നാണ് കരുതുന്നതെന്നും ഗംഭീർ കൂട്ടിച്ചേർത്തു. 

ഈസ്റ്റ് ഡൽഹിയിൽ നിന്നും ആം ആദ്മി സ്ഥാനാർഥി അതിഷിയെ പരാജയപ്പെടുത്തിയാണ് ഗംഭീർ പാര്‍ലമെന്റിലെത്തിയത്. 

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് എഴുപതില്‍ 62 സീറ്റിലും ആം ആദ്മി പാര്‍ട്ടി മുന്നിലാണ്.  5 സീറ്റില്‍ മാത്രമാണ്  ബിജെപിക്ക് മികച്ച  ലീഡുള്ളത്.

ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഡല്‍ഹി ജനത തോല്‍പ്പിച്ചതയി എഎപി പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച പൂര്‍ണമായി.കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല. അഞ്ച് ശതമാനത്തില്‍ താഴെയാണ് കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം.

MORE IN INDIA
SHOW MORE
Loading...
Loading...