ഗാലറിയിലിരുന്ന് കളി കണ്ട് കോൺഗ്രസ്; തൂത്തുവാരി ആം ആദ്മി; ട്രോൾ

delhi-election-trolls
SHARE

ട്വിറ്റർ ട്രോളുകളിൽ നിറഞ്ഞ് ഡൽഹി തിരഞ്ഞെടുപ്പ്. ഗാലറിയിരുന്ന് കളി കാണുന്ന കോൺഗ്രസും പാർട്ടിയുടെ നിസഹായാവസ്ഥയുമാണ് ട്രോളുകളിൽ പലതിന്റെയും മുഖ്യ‌വിഷയം. ആം ആദ്മിയും ബിജെപിയും സഞ്ചരിക്കുന്ന വണ്ടിയിൽ ഒരൽപം ഇടം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന യാത്രക്കാനായും കോൺഗ്രസിനെ ചിത്രീകരിച്ചിട്ടുണ്ട്. ഡൽഹി തൂത്തുവാരിയ ആം ആദ്മി തന്നെയാണ് ട്രോളുകളിലെ ഹീറോ. 

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക് .എഴുപതില്‍ 56സീറ്റിലും ആം ആദ്മി പാര്‍ട്ടി  മുന്നിലാണ്.തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 14 സീറ്റിലൊതുങ്ങി.5 സീറ്റില്‍ മാത്രമാണ്  ബിജെപിക്ക് മികച്ച  ലീഡുള്ളത് .ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഡല്‍ഹി ജനത തോല്‍പ്പിച്ചതയി എഎപി പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച പൂര്‍ണമായി.കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല.അഞ്ച് ശതമാനത്തില്‍ താഴെയാണ് കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...