55 വർഷം, മികവാർന്ന സേവനം; കാപ്പി മണക്കുന്ന സ്റ്റാംപ്; ആദരം

stamp
SHARE

അന്‍പത്തിയഞ്ച് വര്‍ഷത്തെ മികവാര്‍ന്ന സേവനത്തിന് സ്തുത്യര്‍ഹമായ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്  ബംഗളൂരുവിലെ ബ്രാഹ്മിന്‍സ് കോഫി ബാര്‍. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇവരുടെ രുചിമികവിന്  അംഗീകാരമെന്നോണം പുതിയ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കുകയാണ്.  

1965 ലാണ് ബംഗളൂരുവിലെ ബസവനഗുഡിയിലെ രംഗറാവു റോഡില്‍ Brahmins coffee bar ആരംഭിക്കുന്നത്. അന്നുമുതലിന്നോളം വിട്ടുവീഴ്ചയില്ലാത്തത് ഒറ്റക്കാര്യത്തില്‍ മാത്രം. ഗുണമേന്‍മയാര്‍ന്ന രുചി. ഈ ചെറിയ കടയില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ആവിപ്പറക്കുന്ന ഇഡലിയും വടയും പാവ്ബാജിയുമൊക്കെ രുചിക്കാന്‍ അന്യനാട്ടില്‍ നിന്ന് പോലും ആളുകളെത്തുന്നു. ഇവിടത്തെ കോഫി എന്നാല്‍ കാപ്പിയിലെ രാജാവാണെന്നാണ് ആളുകള്‍ പറയുക. ചെറിയ ഗ്ളാസില്‍ ചൂടോടെ filter coffee.ആ മണം മൂക്കിലടിച്ചാല്‍പ്പിന്നെ ഗ്ളാസ് കാലിയാവുന്നതറിയില്ല.

55 വര്‍ഷത്തെ ഈ രുചിപ്പെരുമയെയാണ് Postal Department ആദരിക്കുന്നത്.കാപ്പിയുടെ സുഗന്ധമുള്ള സ്റ്റാമ്പാണ് ഇറക്കുന്നത്. ഇത് രണ്ടാം തവണയാണ് Coffee flavour stamp പുറത്തിറക്കുന്നത്. 1973ൽ ഭൂട്ടാൻ ആണ് ആദ്യമായി സുഗന്ധമുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്. 2006ലാണ് ഇന്ത്യ ആദ്യമായി ഇത്തരത്തിൽ സ്റ്റാമ്പ് ഇറക്കുന്നത്. ചന്ദനത്തിന്റെ മണമുള്ള സ്റ്റാമ്പ് ആയിരുന്നു അത്. ഏതായാലും ഈ അംഗീകാരം കൊണ്ട് brahmins coffee barലേക്ക് എത്തുന്ന ഭക്ഷണപ്രേമികളുടെ എണ്ണം കൂടാനേ തരമുള്ളൂ. 

MORE IN INDIA
SHOW MORE
Loading...
Loading...