‘അവർ മനുഷ്യരല്ല; പിശാചുക്കൾ; മരിക്കേണ്ടവർ’; 'നിർഭയ' കേസിലെ ആരാച്ചാർ പറയുന്നു

nirbhaya-hangman
SHARE

ആ നാലുപേരോടും ഒരു വിധത്തിലുമുള്ള സഹതാപം തോന്നുന്നില്ല. മരണത്തിനായി കാത്തിരിക്കുന്ന അവർ മനുഷ്യരല്ല പിശാചുക്കളെന്ന് നിർഭയ കേസ് പ്രതികളെ തൂക്കികൊല്ലാൻ ചുമതലയുള്ള ആരാച്ചാർ. എഎഫ്പിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവർ അത്രമാത്രം ക്രൂരത നിറഞ്ഞവരാണെന്നും അതുകൊണ്ട് തന്നെയാണ് അവരുടെ ജീവൻ നഷ്ടമാകാൻ വിധിച്ചിരിക്കുന്നതെന്നും പവൻകുമാർ പറയുന്നു. 

അടുത്തമാസമാണ് പ്രതികളെ തൂക്കിലേറ്റുന്നത്. ആരാച്ചാരുമാരുടെ തലമുറയിൽപ്പെട്ടയാളാണ് പവൻകുമാർ. പക്ഷേ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ തൂക്കിലേറ്റാണ്. പവൻകുമാറിന്റെ മുത്തച്ഛനാണ് ഗുരു. മുത്തച്ഛനാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലയാളികളെ തൂക്കിലേറ്റിയത്. 1982–ലെ ഒരു തട്ടിക്കൊണ്ടുപോകൽ കൊലപാതക കേസിലെ രണ്ട് പ്രതികളെയും അദ്ദേഹം ഗുരു തൂക്കിലേറ്റിയതായി പവൻകുമാർ പറയുന്നു.

മാസം 5000 രൂപയാണ് പവൻകുമാറിന് സ്റ്റൈപൻഡായി ലഭിക്കുന്നത്. ഈ പണംകൊണഅട് ഒരു കുടുംബത്തിന് കഴിയാൻ സാധിക്കുകയില്ലെന്നും ഈ തൂക്കിലേറ്റ് കഴിയുമ്പോഴെങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നാണ് കരുതുന്നതെന്നും പവൻ കുമാർ. പ്രതികൾക്ക് വധശിക്ഷ നൽകുന്നതുവഴി കുറ്റകൃത്യങ്ങൾക്ക് കുറവപണ്ടാകും. ജീവപര്യന്തം നൽകിയാൽ അപ്പീലൊക്കെ നൽകി അവർ പുറത്തിറങ്ങും. വീണ്ടും കൂടുതൽ ക്രൂരതകൾ ചെയ്യും. ഇവരെപ്പോലുള്ളവർക്ക് വധശിക്ഷ തന്നെ നല്‍കണം. അത് മറ്റുള്ളവർക്ക് ഒരു പാഠമായിരിക്കും. ഇതാണ് പവൻകുമാറിന്റെ നിലപാട്.

MORE IN INDIA
SHOW MORE
Loading...
Loading...