കോടീശ്വരൻമാരുടെ സമ്പത്ത് കേന്ദ്രബജറ്റിനെക്കാളും കൂടുതൽ; റിപ്പോർട്ട് പുറത്ത്

budget-20
SHARE

രാജ്യത്തിന്റെ ഒരു വർഷത്തെ വികസന പ്രവർത്തനങ്ങൾക്കും മറ്റ് ചിലവുകൾക്കുമായി കേന്ദ്ര ബജറ്റിൽ വകയിരുത്തുന്നതിനെക്കാൾ കൂടുതൽ പണം 63 കോടീശ്വരൻമാരുടെ കയ്യിലായി ഉണ്ടെന്ന് റിപ്പോർട്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ 50–ാം വാർഷിക സമ്മേളനത്തിൽ പുറത്ത് വിട്ട പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്.

പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അപകടകരമാംവിധം വർധിച്ചുവരികയാണെന്നും 'ടൈം ടു കെയർ' എന്ന പേരിൽ ഒക്സ്ഫാം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സമൂഹത്തിലുള്ള ഈ അസമത്വം പരിഹരിക്കണമെങ്കിൽ സർക്കാരിന്റെ കഠിന പരിശ്രമം ആവശ്യമാണെന്നും  ഒക്സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹർ ചൂണ്ടിക്കാട്ടി.

നിലവിലെ സാമ്പത്തിക വ്യവസ്ഥയുടെ ഗുണഭോക്താക്കളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്ഥാനം വളരെ പരിതാപകരമാണ്. ലക്ഷക്കണക്കിന് മണിക്കൂറുകളാണ് ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും മക്കളെയും പ്രായമായവരെയും നോക്കുന്നതിനുമായി അവർ ചിലവഴിക്കുന്നത്. ശമ്പളമില്ലാതെയുള്ള ഇത്തരം പരിപാലന ജോലികളാണ് നിലവിലെ സമ്പദ്​വ്യവസ്ഥയെയും സമൂഹത്തെയും മുന്നോട്ട് നയിക്കുന്നത്. ഈ തിരക്കുകൾക്കിടയിൽ പഠനത്തിലേക്ക് തിരിയുന്ന പെൺകുട്ടികളുടെ എണ്ണവും മാന്യമായ ജീവിതം നയിക്കുന്നവരുടെ എണ്ണവും എണ്ണിയെടുക്കാവുന്നത്രയും കുറവാണെന്നും റിപ്പോർട്ട് പറയുന്നു.

ശരാശരി 10 ലക്ഷം കോടി രൂപയുടെ ജോലിയാണ് ഒരു വർഷം സ്ത്രീകൾ ശമ്പളമില്ലാതെ ചെയ്തുവരുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ആഗോള ടെക് കമ്പനികളുടെ വരുമാനത്തിന്റെ മൂന്നിരട്ടിയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...