ഡി.എം.കെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയഗാന്ധി നേരിട്ടിടപെടുന്നു

dmk-15
SHARE

തമിഴ്നാട്ടിലെ ഡി.എം.കെ– കോണ്‍ഗ്രസ് സഖ്യത്തിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ സോണിയ ഗാന്ധിയുടെ ഇടപെടല്‍‍. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.എസ്.അഴഗിരിയെ  ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് 2016 മുതലുള്ള സഖ്യത്തില്‍  കടുത്ത വിള്ളലുണ്ടാക്കിയത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ തര്‍ക്കത്തില്‍  എം.കെ സ്റ്റാലിനെ  കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എസ് അഴഗിരി അപമാനിച്ചെന്നാണ് ഡി.എം.കെ.ആരോപണം. സഖ്യം നിലനിര്‍ത്താന്‍ ബാധ്യതയില്ലെന്നു പറയാതെ പറഞ്ഞു മുതിര്‍ന്ന നേതാവ് ടി.ആര്‍ ബാലു രംഗത്തെത്തി. സഖ്യം മുന്നോട്ടുപോകുമോയെന്നത് കാലം തെളിയിക്കുമെന്നായിരുന്നു ടി.ആര്‍ ബാലുവിന്റെ വാക്കുകള്‍.

ഇതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അപകടം മണത്തു. കെ.എസ് അഴഗിരിയോട് എത്രയും പെട്ടൊന്നു ഡല്‍ഹിയിലെെത്താന്‍ നിര്‍ദേശിച്ചു. പിറകെ പ്രസ്താവന പിന്‍വലിച്ചു അഴഗിരി ഖേദം പ്രകടിപ്പിച്ചെങ്കിലും ഡി.എം.കെയുടെരോഷം തണുപ്പിക്കാനായില്ല.  സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡി.എം.കെ ബഹിഷ്കരിച്ചതും ഇക്കാരണത്താലാണ്.  24 എം.പിമാരുള്ള  ഡി.എം.കെയാണ് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പ്രതിപക്ഷ നിരയിലെ രണ്ടാമന്‍.സഖ്യത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ നിന്ന് കോണ്‍ഗ്രസിനു  പത്തു എം.പിമാരെ കിട്ടിയതും ഡി.എം.കെയുടെ  കനിവിലാണ്. ഈസാഹചര്യത്തിലാണ് ദേശീയ നേതൃത്വം തന്നെ പ്രശ്ന പരിഹാരത്തിനായി രംഗത്തിറങ്ങിയത്

MORE IN INDIA
SHOW MORE
Loading...
Loading...