'ഇന്ത്യയിൽ സംഭവിക്കുന്നത് ദുഖകരം'; പൗരത്വ നിയമത്തിനെതിരെ മൈക്രോസോഫ്റ്റ് സിഇഒ

sathyamodi
SHARE

ദേശീയ പൗരത്വ നിയമ ഭേദഗതിക്കും തുടർന്നുള്ള വിവാദങ്ങൾക്കുമെതിരെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെ. ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യം ദുഖകരമാണെന്ന് സത്യ നാദല്ലെ പറഞ്ഞു.

'ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.വളരെ ദുഖകമായ കാര്യമാണ്. അത് നല്ലതല്ല. ഞാൻ കാണാൻ ഇഷ്ടപ്പെട്ടുന്നത് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന കുടിയേറ്റക്കാരന്‍ അടുത്ത ഇന്‍ഫോസിസ് സിഇഒ ആയി കാണാനാണ്'. അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ നിയമഭേദഗതിയെ പിൻതുണച്ചും തള്ളിയും വിവാദങ്ങൾ കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് സത്യ നാദല്ലെയുടെ പ്രതികരണം.

മാധ്യമ സ്ഥാപനമായ ബസ്‍ഫീഡിന്‍റെ എഡിറ്ററായ ബെന്‍ സ്മിത്തിനോടാണ് സത്യ നാദല്ലെയുടെ ആദ്യ പ്രതികരണം. ഇതിന് പിന്നാലെ ഇന്ത്യയിലെ മൈക്രോസോഫ്റ്റും സത്യ നാദല്ലെയുടെ പ്രതികരണം ട്വീറ്റ് ചെയ്തു. 

രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി അതിര്‍ത്തികള്‍ നിശ്ചയിക്കണമെന്നും അതിര്‍ത്തി നിര്‍ണയത്തിന് രാജ്യങ്ങള്‍ക്ക് അവരുടേതായ പോളിസികള്‍ ഉണ്ടാവുമെന്നും ഈ ട്വീറ്റിൽ പറയുന്നു. അതേലമയം,  ഇന്ത്യയില്‍ വളര്‍ന്ന് അമേരിക്കയില്‍ കുടിയേറിയതാണ് സത്യ നാദല്ലെ. അങ്ങനെയൊരാള്‍ എന്ന നിലയിൽ വിവിധ സംസ്കാരങ്ങളിലൂന്നിയുള്ളതാണ് തന്‍റെ പൈതൃകം. കുടിയേറി എത്തുന്നവര്‍ക്ക് മികച്ച തുടക്കം നല്‍കുന്ന ഇന്ത്യയിലേക്കാണ് തന്‍റെ പ്രതീക്ഷയെന്നും സത്യ നാദല്ലെ വ്യക്തമാക്കി.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...