'ഹിന്ദുവല്ലേ, എന്തിന് മു‌സ്‌ലിംകളുമായി സൗഹൃദം'; യുപി പൊലീസ് അധിക്ഷേപിച്ചു; വെളിപ്പെടുത്തല്‍

robin-verma-14
SHARE

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായവരോട് ഉത്തര്‍ പ്രദേശ് പൊലീസ് അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി ആക്ടിവിസ്റ്റ് റോബിന്‍ വര്‍മ്മ. ശാരീരികമായി ഉപദ്രവിക്കുകയും ഭാര്യയെയും മകളെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റോബിന്‍ പറഞ്ഞു.  ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോബിന്റെ വെളിപ്പെടുത്തല്‍. 

ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടെയാണ് റോബിന്‍ അറസ്റ്റിലായത്. ജാമ്യം ലഭിച്ച് പുറത്തുവന്നതിന് ശേഷമാണ് പ്രതികരണം. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ''ശാരീരികമായി ഉപദ്രവിച്ചു. ഭാര്യയെയും മകളെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഫോണ്‍ പരിശോധിച്ചു. ഫോണില്‍ മുസ്‌ലിം വ്യക്തികളുടെ ഫോണ്‍ നമ്പറും വിവരങ്ങളും ഉള്ളതിനെക്കുറിച്ച് മോശമായി സംസാരിച്ചു''- റോബിന്‍ പറഞ്ഞു. 

തന്റെ ജന്മദിനത്തിന് മുസ്‌ലിമായ ഒരു വിദ്യാര്‍ഥി ആശംസകള്‍ അറിയിച്ചിരുന്നു. അതിനെക്കുറിച്ചെല്ലാം വളരെ മോശമായി പൊലീസുകാര്‍ സംസാരിച്ചു. തന്‍റെ കുടുംബത്തെ ആകെ നശിപ്പിച്ച് കളയുമെന്നും ഭാര്യയെയും മകളെയും വേശ്യകളാക്കി മാറ്റുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ലാത്തി കൊണ്ട് ക്രൂരമായാണ് അവര്‍ തല്ലിച്ചതച്ചത്.

ആദ്യം റോബിന്‍റെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു. പിന്നീട് കലാപശ്രമം, കൊല്ലാന്‍ ശ്രമിക്കുക, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനെതിരെയാണ് പ്രതിഷേധിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...