ഉള്ളിയും വെളുത്തുള്ളിയും കോർത്ത് മാല; വേറിട്ട പ്രതിഷേധവുമായി വധൂവരന്മാർ

onion-marriage
SHARE

വിവാഹത്തിന് വധൂവരന്മാർ പൂമാല ഇടുന്നത് ഹിന്ദു മതാചാരപ്രകാരം സാധാരണമാണ്. പക്ഷേ സവാളയും വെളുത്തുള്ളിയും കൊണ്ട് അലങ്കരിച്ച മാല ധരിക്കുന്നത് അത്ര സാധാരണമല്ല. കുതിച്ചുയരുന്ന ഉള്ളിവിലയ്ക്കെതിരെ നടത്തുന്ന പ്രതിഷേധം കൂടിയാണ് ഈ മാല ചാർത്തലിലൂടെ വധൂവരന്മാർ ഉദ്ദേശിക്കുന്നത്. ഉത്തർപ്രദേശിലാണ് സംഭവം. 

നവദമ്പതികൾക്ക് അതിഥികൾ സമ്മാനമായി നൽകിയതും ഉള്ളിയാണ്. ഉള്ളിവില ഓരോ ദിവസവും കുതിക്കുകയാണ്. ഇപ്പോൾ ജനങ്ങൾ സ്വർണ്ണത്തിനോളം വിലപിടിപ്പുള്ള ഒന്നായാണ് ഉള്ളിയെ കരുതുന്നത്. ഈ വിവാഹത്തിന് വധൂവരന്മാർ അതുകൊണ്ടാണ് സവാളയും വെളുത്തുള്ളിയും കോർത്ത മാല അണിഞ്ഞിരിക്കുന്നത്. സമാജ്‍വാദി പാർട്ടി നേതാവ് കമാൽ പട്ടേൽ പറയുന്നു. 

സമാജ്‍വാദി പാ‍ർട്ടിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ നിരവധി പ്രക്ഷേഭങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...