ഐ ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് 'വ്യാജൻ'; മാപ്പ് പറഞ്ഞ് ഫ്ലിപ്​കാർട്ട്

i-phone
SHARE

ഫ്ലിപ്കാർട്ടിലൂടെ ഐ ഫോണിന് ഓർഡർ ചെയ്ത ബംഗളുരു സ്വദേശിക്ക് കിട്ടിയത് വ്യാജൻ. ഐഫോൺ 11 പ്രോയാണ് രജനീകാന്ത് ഖുശ് എന്ന എഞ്ചിനീയർ ഓർഡർ ചെയ്തത്. കയ്യിൽ കിട്ടിയത് ഐഫോണിന്റെ പിൻഭാഗത്ത് 11 പ്രോയുടെ ട്രിപ്പിൾ ക്യാമറ സിറ്റിക്കർ ഒട്ടിച്ച നിലയിലും. വളരെ വിദഗ്ധമായ രീതിയിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഫോണിലെ ക്യാമറ ലെൻസുകൾക്കും പിൻ ക്യാമറ മൊഡ്യൂളിനും സിൽവർ ലൈനിങ് നൽകിയിട്ടുമുണ്ട്. 

വ്യാജ ഐ ഫോൺ പ്രോ നൽകിയതിന് പുറമെ ഐഒഎസ് പ്രവർത്തിക്കുന്നില്ലെന്നും രജനീകാന്ത് പറയുന്നു. ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ ചേർത്തതാണ് വ്യാജൻ. 

സംഭവത്തെ തുടർന്ന് രജനീകാന്ത് ഫ്ലിപ്കാർട്ടുമായി സംസാരിച്ചു. ഐ ഫോൺ മാറ്റി നൽകാമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. ഡിസ്കൗണ്ട് കഴിച്ചുള്ള 93,900 രൂപയാണ് രജനീകാന്ത് ഓൺലൈനായി അടച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...