ഒരു സ്മാർട്ട്ഫോൺ വാങ്ങൂ; ഉള്ളി സമ്മാനമായി നേടൂ! ഓഫറുമായി വ്യാപാരി

onion-08
SHARE

പൊന്നുംവിലയാണ് വിപണിയിൽ ഉള്ളിക്ക്. കിലോയ്ക്ക് 200 രൂപ കഴിഞ്ഞതായി ബംഗളുരുവിൽ നിന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് സ്മാർട്ട് ഫോൺ വാങ്ങുന്നവർക്ക് 'ഉള്ളി' സമ്മാനം വ്യാപാരികൾ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ഈ ട്രെൻഡി ഓഫർ എത്തിയിരിക്കുന്നത്.

ഓഫർ പ്രഖ്യാപിച്ചതോടെ രണ്ട് മൊബൈൽ വിറ്റിരുന്നത് ദിവസം എട്ടായി വർധിച്ചുവെന്ന് കടയുടമ പറയുന്നു. ഓഫർ പ്രഖ്യാപിച്ച് എസ്ടിആർ ഷോപ്പിന് മുന്നിൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഒരു കിലോ ഉള്ളി സമ്മാനമെന്ന് പറയുമ്പോൾ ചീഞ്ഞത് കൊടുത്ത് പറ്റിക്കാനാണെന്ന് കരുതേണ്ട. ഉപഭോക്താക്കൾക്ക് നല്ലത് നോക്കി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കടയുടമ നൽകുന്നുണ്ട്.

എട്ടുവർഷമായി താൻ കട നടത്തുകയാണെന്നും രണ്ട് ദിവസമായി നല്ല ലാഭമുണ്ടെന്നും കടയുടമ പറയുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...