മകൾ ഒളിച്ചോടുന്നത് തടയാൻ കഴുത്ത് ഞെരിച്ചു കൊന്നു; അമ്മ അറസ്റ്റിൽ

മകളെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മുംബൈ സ്വദേശിനിയാണ് അറസ്റ്റിലായത്. മകളുടെ പ്രണയബന്ധം അംഗീകരിക്കാനാവാത്തതാണെന്നും താൻ ദേഷ്യത്തിൽ കൊന്നതാണെന്നും ഇവർ പൊലീസിൽ മൊഴി നൽകി. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 

കാമുകനൊപ്പം പോകാൻ തയ്യാറെടുത്ത് ബാഗുമായി ഇറങ്ങിയ നിർമലയും അമ്മയുമായി ഇതേച്ചൊല്ലി വാക്കേറ്റം ഉണ്ടായി. മകൾ പോകാൻ തീരുാനിച്ചുവെന്ന് മനസിലായതോടെയാണ് ധരിച്ചിരുന്ന ഷോൾ മുറുക്കി കൊന്നുകളഞ്ഞത്. കൃത്യത്തിന് ശേഷം ഇവർ പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു. 23 കാരിയായിരുന്നു കൊല്ലപ്പെട്ട നിർമല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.