ജീവനെടുത്ത് പ്രണയപ്പക; ഒന്നാമത് യുപി; കുറ്റകൃത്യ നിരക്കിൽ കേരളം രണ്ടാമത്

crime-19
SHARE

രാജ്യത്ത് ഏറ്റവുമധികം കൊലപാതകങ്ങൾ പ്രണയത്തിന്റെ പേരിലാണ് സംഭവിക്കുന്നതെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. പ്രണയപ്പക കാരണമുണ്ടായ കൊലപാതകങ്ങൾ 28 ശതമാനത്തോളം വർധിച്ചുവെന്നും റിപ്പോർട്ട് പറയുന്നു. 44,412 കൊലപാതകങ്ങളാണ് ഇത്തരത്തിൽ മാത്രം ഉണ്ടായത്. പ്രതിവർഷം ശരാശരി 395 പേരാണു പ്രണയപ്പകയുടെ പേരിൽ യുപിയിൽ കൊല്ലപ്പെടുന്നത്. 

രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. തമിഴ്നാട്, കർണാടക, ഡൽഹി സംസ്ഥാനങ്ങളിലും പ്രണയപ്പക കൊലപാതക കാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ്. മറ്റു സംസ്ഥാനങ്ങളിൽ മൂന്നോ നാലോ സ്ഥാനത്തും പ്രണയപ്പകയാണു കൊലയ്ക്കു കാരണമാകുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് ദുരഭിമാനക്കൊലപാതകങ്ങളും വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2001 മുതൽ 2017 വരെയുള്ള റിപ്പോർട്ടുകൾ താരതമ്യം ചെയ്താണ് ഇത് കണ്ടെത്തിയത്. വ്യക്തി വൈരാഗ്യവും സ്വത്ത് തർക്കവും കാരണമുള്ള കൊലപാതകങ്ങൾ കുറഞ്ഞിട്ടുണ്ട്. പ്രണയക്കൊലപാതകങ്ങൾ കേരളത്തിലും ബംഗാളിലും തുലോം കുറവാണന്നും റിപ്പോർട്ട് പറയുന്നു. 

എൻസിആർബി റിപ്പോർട്ട് പ്രകാരം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ തലസ്ഥാനമായ ന്യൂഡൽഹിയാണു മുന്നിൽ. ഒരു ലക്ഷം ജനസംഖ്യക്ക് 1,050 കുറ്റകൃത്യങ്ങൾ. കേരളമാണു രണ്ടാമത്; ഒരു ലക്ഷം ജനസംഖ്യക്ക് 656 ക്രൈം കേസ്. സ്ത്രീകൾക്കെതിരെയുള്ള ആക്രമണ കേസുകളും യുപിയിലാണ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...