പരിഹരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; മോദി സർക്കാരിന് മുന്നറിയിപ്പുമായി മന്‍മോഹൻ

modi-manmohan-18
SHARE

കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. രാജ്യത്തിന്റെ സാമ്പത്തിക നില അതീവഗുരുതരമാണെന്നും വിവേകത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും മൻമോഹൻസിങ് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എഴുതിയ ലേഖനത്തിൽ പറയുന്നു. 

''നാമമാത്ര ജിഡിപി വളർച്ച പതിനഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലും. സർക്കാർ അധികാരികളുടെ ഉപദ്രവത്തെ ‌ഭയന്നാണ് ജീവിക്കുന്നതെന്ന് പല വ്യവസായികളും എന്നോട് പറയുന്നു. പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ സംരംഭകരും പുതിയ വായ്പ നൽകാൻ ബാങ്കർമാരും മടിക്കുന്നു. 

'' സാമ്പത്തിക വളര്‍ച്ചയുടെയും തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതിലും മുഖ്യഘടകമായി പ്രവര്‍ത്തിക്കേണ്ട ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ അനാവശ്യമായ നിരന്തര നിരീക്ഷണത്തിലും സംശയത്തിന്റെയും നിഴലിൽ ജീവിക്കുന്നു. പൗരന്മാർക്കിടയിലെ ഭയം, അവിശ്വാസം, ആത്മവിശ്വാസക്കുറവ് എന്നിവയാണ് രാജ്യത്തെ ശക്തമായ സാമ്പത്തിക മാന്ദ്യത്തിനുളള അടിസ്ഥാന കാരണം. മാധ്യമങ്ങൾ, ജുഡീഷ്യറി, റെഗുലേറ്ററി അതോറിറ്റികൾ, അന്വേഷണ ഏജൻസികൾ തുടങ്ങിയ സ്വതന്ത്ര സ്ഥാപനങ്ങളിലുള്ള പൊതു വിശ്വാസം സര്‍ക്കാര്‍ ഇല്ലാതാക്കി. 

ചില്ലറ പണപ്പെരുപ്പം വരും മാസങ്ങളിൽ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. പണപ്പെരുപ്പത്തിലെ തുടർച്ചയായ വർധനയും ഉയർന്ന തൊഴിലില്ലായ്മയും കൂടിച്ചേർന്ന് രാജ്യത്തെ സ്തംഭനാവസ്ഥയിലേക്ക്  രാജ്യം നയിക്കപ്പെടുമെന്നും മൻമോഹൻ സിങ് മുന്നറിയിപ്പ് നല്‍കുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...