നടന്ന് ശബരിമലയ്ക്ക്; സംഘത്തിനൊപ്പം കൂടി നായയും; പിന്നിട്ടത് 480 കി.മീ; ഹൃദ്യ വിഡിയോ

dog-viral-walk
SHARE

കൗതുകമുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശരണം വിളിയുമായി നീങ്ങുന്ന അയ്യപ്പൻമാർക്ക് പിന്നാലെ പിന്തുടർന്ന് ഒരു നായ. ആന്ധ്രാപ്രദേശിൽ നിന്നും കാൽനടയായി ശബരിമലയ്ക്ക് യാത്രതിരിച്ച സംഘത്തിനൊപ്പമാണ് നായ കൂടിയത്. ഒക്ടോബർ 31ന് ആന്ധ്രാപ്രദേശിലെ തിരുമലയിൽ നിന്നാണ് സംഘം പുറപ്പെട്ടത്. അപ്പോൾ നായ കൂടെയുണ്ടായിരുന്നില്ല. എന്നാൽ ഇടയ്ക്ക് വച്ച് നായ പിന്നാലെ കൂടി. അയ്യപ്പൻമാർ വിശ്രമിക്കുമ്പോൾ നായയും അവർക്കൊപ്പം വിശ്രമിക്കും. ഇങ്ങനെ 480 കിലോമീറ്ററാണ് തെരുവ് നായ ഇവർക്കൊപ്പം താണ്ടിയത്. 

വേറിട്ട ഇൗ കാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വിഡിയോ വൈറലായിരിക്കുകയാണ്. 13 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് നായയും നടക്കുന്നത്. അനുസരണയോടെ കൂട്ടായി വരുന്ന നായയ്ക്ക് ഇവർ ഇപ്പോൾ ഭക്ഷണവും നൽകുന്നുണ്ട്.  480 കിലോ മീറ്റർ പിന്നിട്ട സംഘം ചിക്കമംഗളൂരുവിൽ എത്തിയിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...