'കള്ളം പറയുന്നു, ഭീഷണി കണ്ട് പേടിക്കില്ല'; അമിത് ഷായ്ക്കെതിരെ ശിവസേന

amit-sha1
SHARE

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി ശിവസേന രംഗത്തെത്തി.അമിത് ഷാ ആണ് കള്ളം പറയുന്നതെന്ന് മുതിർന്ന സേനാ നേതാവ് സഞ‍്ജയ് റാവുത്ത് വിമർശിച്ചു. വാക്ക് നൽകിയിട്ട് അത് പാലിക്കാതെ ഇത്രയും നാൾ അമിത് ഷാ മിണ്ടാതിരുന്നു. ഇപ്പോഴത്തെ ഭീഷണി കണ്ട് സേന പേടിക്കില്ലെന്നും മരിക്കാൻ തയാറായി തന്നെയാണ് നിൽക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം സർക്കാ‍ർ രൂപീകരിക്കാൻ ശിവസേനയ്ക്ക് സമയം നീട്ടി നൽകാത്തതിൽ പ്രതിഷേധിച്ച് സേനയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎ.എ ബച്ചു കാഡു രാജ് ഭവന് മുന്നിലിരുന്ന് പ്രതിഷേധിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...