16 വിമത എംഎൽഎമാർ ബിജെപിയിലേക്ക്; കോൺഗ്രസ് വിമതൻ റോഷൻ ബേഗ് വിട്ടുനിന്നു

rosha
SHARE

കർണാടകയിൽ 16 വിമത എം എൽ എമാർ  ബിജെപിയിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിലക്ക് നീക്കിയതോടെയാണ്  വിമതർ ബിജെപിയിൽ അംഗത്വമെടുത്തത്. കോൺഗ്രസ് വിമതൻ  റോഷൻ ബേഗിനെ മാത്രം ഒഴിവാക്കി 

രാവിലെ 10:30ന് ബിജെപി ഓഫിസിൽ നടന്ന ചടങ്ങിൽ  മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ,  ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് ദൾ വിമതരുടെ ബിജെപി പ്രവേശം.   ബി. ജെ.പി പതാക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിമതർക്ക് കൈമാറി.കോൺഗ്രസ് വിമതനും  ശിവാജി നഗർ എം എൽ എയുമായ  റോഷൻ ബേഗിനെ മാത്രം ഒഴിവാക്കി.  അഴിമതി കേസുകളിൽ ആരോപണ വിധേയനായതിനാലാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പിൽ ടിക്കറ്റ് നല്കുന്നതടക്കമുള്ള കാര്യങ്ങൾ, വിമതരുമായും,  ദേശീയ നേതൃത്വവുമായും ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന്  യെഡിയൂരപ്പ വ്യക്തമാക്കി. 

15 മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 12 സീറ്റുകളെങ്കിലും  വിമതർക്ക് നൽകിയേക്കുമെന്നാണ് സൂചന. മറ്റുള്ളവർക്ക് കോർപറേഷനുകളുടെയും, ബോർഡുകളുടെയും ചെയർമാൻ സ്ഥാനവുമാണ് വാഗ്ദാനം. 6 സീറ്റുകളിലെങ്കിലും വിജയം നേടിയാലേ ബിജെപിക് ഭരണം തുടരാനാവൂ. വിമതർക്ക് അവസരം നൽകുമ്പോൾ പാർട്ടിക്കുള്ളിലുള്ള എതിർപ്പുകളിൽ സമവായം കാണേണ്ടതും നേതൃത്വത്തിന് അനിവാര്യമാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...