കർത്താപൂർ ഇടനാഴി തുറന്നു; ‌ഇമ്രാൻ ഖാനോട് നന്ദി പറഞ്ഞ് നരേന്ദ്രമോദി

modi-web
SHARE

ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രധാനപ്പെട്ട രണ്ട് സിഖ് തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന  കർത്താപൂർ ഇടനാഴി തുറന്നു. ഇടനാഴി തുറന്നതിനു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇടനാഴി തുറന്നതോടെ സിഖ് മതസ്ഥാപകനായ ഗുരുനാനക് അന്ത്യവിശ്രമം കൊളളുന്ന കർത്താർപുരിലേക്ക് തീർഥാടകർക്ക് എത്തിച്ചേരാനാകും.  ഇടനാഴിയുടെ പാക് ഭാഗം ഇമ്രാൻ ഖാൻ ഉദ്‌ഘാടനം  ചെയ്തു. 2018 നവംബർ 22നാണ് കർത്താപൂർ ഇടനാഴി പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. 

തീർഥാടക ഇടനാഴി പ്രഖ്യാപിച്ച് ഇരുപതാം വർഷമാണ് കർത്താർപുരിലെത്താനുള്ള സിഖ് മതവിശ്വാസികളുടെ വലിയ സ്വപ്നം യാഥാർഥ്യമാകുന്നത്.രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ് ഇടനാഴി തുറക്കുന്നതെന്നും സിഖ് സഹോദരി, സഹോദരൻമ്മാരെ അഭിനന്ദിക്കുന്നു എന്നും പ്രധാനമന്ത്രി  പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...