ഇന്ത്യക്ക് കൈമാറിയാൽ ആത്മഹത്യ ചെയ്യും; വെല്ലുവിളിച്ച് നീരവ് മോദി

nirav-07-11
SHARE

പിഎൻബി വായ്പാത്തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി തള്ളി. വീട്ടുതടങ്കലിൽ കഴിയാമെന്ന വ്യവസ്ഥ നേരത്തെ നീരവ് മോദി മുന്നോട്ടുവെച്ചിരുന്നു. ഇത് കൂടാതെ കോടതിയിൽ ഇരട്ടി തുകയായ നാല്‍പ്പത് ലക്ഷം പൗണ്ട് കെട്ടിവെക്കുകയും ചെയ്തിരുന്നു. എന്നിട്ടും കോടതി ജാമ്യാപേക്ഷ തള്ളി. 

ഇത് നാലാം തവണയാണ് കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്. ഇന്ത്യക്ക് കൈമാറിയാൽ ആത്മഹത്യ ചെയ്യുമെന്ന് നീരവ് ഭീഷണിപ്പെടുത്തി. കേസിൽ ഡിസംബർ നാലിന് ഇനി വാദം കേൾക്കും. 

പിഎൻബി വായ്പ്പാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളാണ് നീരവ് മോദിയും മെഹുൽ ചോക്സിയും. തട്ടിപ്പ് പുറത്തുവന്നതോടെ ഇരുവരും ഇന്ത്യ വിട്ടിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...