ഓടുന്ന കാറിന്റെ പിന്നിലൂടെ നായയെ കെട്ടിവലിച്ച് ക്രൂരത: വിഡിയോ

car-dog
SHARE

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പുറകിലൂടെ നായയെ കെട്ടിവലിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നായയെ ക്രൂരമായി കൊന്ന സംഭവത്തില്‍ മൃഗസംരക്ഷണ നിയമപ്രകാരം കാറിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. 

രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിക്കുന്ന ക്രൂര ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ കാറിന്റെ ഉടമയായ ബാബു ഖാന്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

സോഷ്യല്‍മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കോടതി പീന്നിട് ജാമ്യത്തില്‍ വിട്ടു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...