മുംബൈ മഹാനഗരത്തെ കടലെടുക്കും? ആശങ്കയോടെ പഠനങ്ങൾ

mumrisingsea-04
SHARE

2050 ആകുന്നതോടെ മുംബൈ മഹാനഗരത്തെ കടലെടുക്കുമെന്ന പാരസ്ഥിതിക പഠനറിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതെന്ന് വിദഗ്ധര്‍. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ തന്ത്രപ്രധാനമേഖലകളില്‍ ഇപ്പോള്‍തന്നെ കടല്‍ക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ട്. 

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് റിസര്‍ച്ച് സെന്റര്‍ നാസയുടെ സാറ്റ്ലൈറ്റ് സഹായത്തോടെ നടത്തിയ പഠനത്തിലാണ് നടക്കമുണ്ടാക്കുന്ന വിവരങ്ങള്‍. 2050ല്‍ പല ലോകനഗരങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ കടല്‍ വിഴുങ്ങും. പ്രധാനഭാഗങ്ങളായ ബാന്ദ്ര, ദാദര്‍, ചര്‍ച്ച്ഗേറ്റ്, സിഎസ്ടി, ഗേറ്റ് വേ ഓഫ് ഇന്ത്യ, മറൈന്‍ ഡ്രൈവ് എന്നിവടങ്ങള്‍ മുങ്ങിപോകും.

കാലാവസ്ഥ വ്യത്യാനത്തെപ്പറ്റി പഠിക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ രാജ്യാന്തര പാനലും അതീവ അപകടഭീഷണിയിലാണ് മുംബൈയെന്ന് കണ്ടെത്തിയിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...