മഞ്ഞിന്റെ പറുദീസയാകാൻ കശ്മീർ; ആദ്യ മഞ്ഞുവീഴ്ച ഗുൽമാർഗിൽ

snow-kashmir-06
SHARE

മഞ്ഞുകാലത്തിന്റെ വരവറിയിച്ച് കശ്മീര്‍  താഴ്‌വരകളില്‍ മഞ്ഞ് വീഴ്ചയാരംഭിച്ചു. ജമ്മുവിലെ ഗുല്‍മാര്‍ഗിലാണ് ആദ്യ മഞ്ഞ് വീഴ്ചയുടെ ദൃശ്യാനുഭവം സഞ്ചാരികള്‍ക്ക് ആസ്വദിക്കാനായത്.

സഞ്ചാരിളെ മഞ്ഞണിയിക്കന്‍ തയ്യാറെടുക്കുകയാണ് കശ്മീര്‍ താഴ്‌വര. ഗുല്‍ബാര്‍ഗില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ തൂവിപ്പെയ്യുകയാണ് മഞ്ഞ്. തുടക്കത്തില്‍തന്നെ ഇങ്ങനെ മഞ്ഞ്പൊഴിയുന്നത്  അപൂര്‍വമാണ്. 

മഞ്ഞിന്റെ കൂമ്പാരത്തില്‍ തിമിര്‍ത്താസ്വദിക്കാന്‍ സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. ഇവിടെ വന്ന് മടങ്ങുന്നവര്‍ നല്‍കുന്ന സന്ദേശവും അത് തന്നെയാണ്. വരണം മഞ്ഞിന്റെ ഈ പറുദീസയിലേക്കെന്ന്. 

കശ്മീരില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും പ്രത്യേകപദവി  എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥയും ഈ മഞ്ഞുപെയ്ത്  ആസ്വദിക്കാനെത്തുന്നതില്‍നിന്ന് ആരേയും പിന്‍തിരിപ്പിക്കില്ല എന്നുതന്നെ കരുതാം.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...