അമരാവതി എവിടെ? ഭൂപടത്തിൽ ഇല്ല; വിവാദം

ap-05
SHARE

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി  ഭൂപടത്തിൽ അമരാവതിയെ രേഖപ്പെടുത്താത്തിനെ തുടർന്ന് വിവാദം കൊഴുക്കുന്നു. പുതിയ  കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു– കശ്മീർ, ലഡാക്ക് എന്നിവ കൂടി ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പരിഷ്കരിച്ച ഭൂപടത്തെ ചൊല്ലിയാണ് വിവാദം. 

ജഗൻമോഹൻ റെഡ്ഡിയുടെ താൽപര്യപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും തലസ്ഥാനം മാറ്റാനുള്ള നീക്കമാണു ജഗൻ നടത്തുന്നതെന്നും ആരോപിച്ച് ടിഡിപി രംഗത്തെത്തി. അതേസമയം  ചന്ദ്രബാബു നായിഡുവിന്റെ സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും പ്രതിഷേധാർഹമാണെന്നും വൈഎസ്ആർ നേതാവും എംഎൽഎയുമായ അല്ലാ രാമകൃഷ്ണ റെഡ്ഡി തിരിച്ചടിച്ചു. 

2014ൽ ആണ് അമരാവതിയെ ആന്ധ്ര തലസ്ഥാനമായി പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റും ഹൈക്കോടതിയും ഇവിടേക്ക് മാറ്റി. പക്ഷേ മെയ് മാസത്തിൽ അധികാരമേറ്റ ജഗൻമോഹൻ റെഡ്ഡി നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നിർത്തിവപ്പിച്ചു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...