കേരളത്തിന്റെ കലവറയായി മുന്തൽ; തമിഴ്നാട്ടിലെ കാർഷിക ഗ്രാമം

tnvillage
SHARE

പരമ്പരാഗത നെല്‍കൃഷിയും കേരവൃക്ഷങ്ങളുമെല്ലാം  കേരളത്തില്‍ നിന്ന്  പടിയിറങ്ങുമ്പോള്‍ ഇവയെല്ലാംകൊണ്ട് സമ്പന്നമായൊരു തമിഴ്‌നാടന്‍ ഗ്രാമമുണ്ട്. ഇടുക്കി ബോഡിമെട്ടില്‍ നിന്ന്  ചുരമിറങ്ങിയാൽ  മുന്തലെന്ന കാർഷിക ഗ്രാമത്തിലെത്തതാം. നിരവധിയാളുകളാണ് ഗ്രാമീണ ഭംഗി ആസ്വദിക്കാൻ ഇവിടെയ്ക്ക് എത്തുന്നത്.

കോരളാ തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടില്‍ നിന്ന്  ഇരുപത് കിലോമീറ്റര്‍ ചുരമിറങ്ങിയാല്‍  മുന്തലെന്ന തമിഴ്‌നാടന്‍ കാര്‍ഷിക ഗ്രാമത്തിലെത്താം. കൊച്ചി- ധനുഷ്‌കൊടി ദേശീയപാതയുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന  ഈ ഗ്രാമം  കണ്ടാല്‍ ഹൈറേഞ്ചിന്റെ കുട്ടനാടെന്ന് അറിയപ്പെടുന്ന മുട്ടുകാടെന്നേ തോന്നൂ. പലവിധ കാരണങ്ങള്‍ കൊണ്ട് ഹൈറേഞ്ചില്‍ നിന്നടക്കം നെല്‍കൃഷി പടിയിറങ്ങുമ്പോള്‍ പതിറ്റാണ്ടുകളായി ഇവിടുത്തെ കര്ഷകര്‌നെല്‍കൃഷി മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകുകയാണ്. കുരങ്ങണി മലമുകളില്‍ നിന്നും ഉത്ഭവിച്ച് ഇതുവഴി ഒഴുകിയെത്തുന്ന തോടാണ് ജലസേജനത്തിനുള്ള ഏക ആശ്രയം. 

നെല്‍കൃഷിക്കൊപ്പം ഇടതൂര്‍ന്ന്  നില്‍ക്കുന്ന തെങ്ങുകളും മനോഹര കാഴ്ചയാണ് . മുമ്പ് കേരളത്തില്‍ നിന്ന്  തേങ്ങ കയറ്റി അയച്ചിരുന്നെങ്കില്‍ ഇന്ന് ഇവിടെ നിന്നുമാണ് കേരളത്തിലേയ്ക്ക് തേങ്ങ എത്തുന്നത്. മറ്റ് മേഖലകളെ അപേക്ഷിച്ച് ഇവിടുത്തെ കര്‍ഷകര്‍ ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്.   

MORE IN INDIA
SHOW MORE
Loading...
Loading...