49,990 കോടിയുടെ കടം വീട്ടാന്‍ വഴിയില്ല; എതിരാളികള്‍ക്ക് വഴി പറഞ്ഞുകൊടുത്ത് അംബാനി

ambani-04-11
SHARE

കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കാന്‍ ഓരോ ടെലികോം കമ്പനിക്കും വഴി പറഞ്ഞുകൊടുത്ത് റിലയന്‍സ് മേധാവി മുകേഷ് അംബാനി സര്‍ക്കാരിന് നല്‍കേണ്ട 49,990 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കാന്‍ ദീവസങ്ങള്‍ക്ക് മുന്‍പാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അംബാനി എതിര്‍ക്കുകയും ചെയ്തു. 

ഭാരതി എയർടെൽ ലിമിറ്റഡിന് എളുപ്പത്തിൽ 40,000 രൂപ സമാഹരിക്കാം. കമ്പനിയുടെ സ്വത്തുക്കളോ ഓഹരികളോ വിറ്റുകൊണ്ട് ഈ തുക ലഭ്യമാക്കാമെന്നാണ് അംബാനിയുടെ വാദം. വോഡഫോൺ ഐഡിയ ലിമിറ്റഡിന് സർക്കാരിന്റെ കുടിശ്ശിക അടയ്ക്കാനുള്ള വിഭവങ്ങളുടെ ക്ഷാമമില്ലെന്നാണ് റിലയൻസ് ജിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഭാരതിക്കും വോഡഫോണും ഐഡിയയും 49,990 കോടി രൂപ കുടിശ്ശിക നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.

എയർടെലിന്റെ ആസ്തിയുടെ ചെറിയ ഭാഗങ്ങൾ ലിക്വിഡേറ്റ് ചെയ്യുകയോ 15-20 ശതമാനം പുതിയ ഇക്വിറ്റി ഇഷ്യു ചെയ്യുകയോ ചെയ്താൽ സിന്ധു ടവർ ബിസിനസിൽ എളുപ്പത്തിൽ ഫണ്ട് സ്വരൂപിക്കാൻ കഴിയുമെന്ന് റിലയൻസ് ജിയോയിലെ റെഗുലേറ്ററി അഫയേഴ്‌സ് പ്രസിഡന്റ് കപൂർ സിംഗ് ഗുലിയാനി കത്തിൽ പറഞ്ഞു. സിന്ധൂ ടവേഴ്‌സിലും വോഡഫോൺ ഇന്ത്യയ്ക്ക് ഓഹരിയുണ്ട്. ഇതിനാൽ അവരുടെ കുടിശ്ശിക അടയ്ക്കാൻ സ്രോതസ്സുകൾക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

എയർടെല്ലിന്റെ ടവർ ബിസിനസ്സിന് കീഴിൽ ഇന്ത്യയിലുടനീളം 1,63,000 മൊബൈൽ ഫോൺ ടവറുകൾ പ്രവർത്തിക്കുന്നുണ്ട്. ശതകോടീശ്വരൻ സുനിൽ മിത്തലിന്റെ നിയന്ത്രണത്തിലുള്ള ഭാരതി എയർടെൽ, വോഡഫോൺ–ഐഡിയ എന്നീ കമ്പനികൾ സ്പെക്ട്രം ഉപയോഗ ലെവികൾ കുറയ്ക്കണമെന്നും മറ്റു ഇളവുകൾ നൽകണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ പാനൽ സമ്മതിച്ചതിനെ തുടർന്നാണ് ടെലികോം മന്ത്രിയ്ക്ക് ജിയോ കത്തയച്ചത്. 

സ്പെക്ട്രത്തെ ഒരു പരിമിത വിഭവമായി കണക്കാക്കുകയും അതിന്റെ വിതരണം പൊതുതാൽപര്യത്തിന് ഹാനികരമായ രീതിയിൽ നടത്തുകയും ചെയ്യരുതെന്ന സുപ്രീം കോടതി വിധി റിലയൻസിന്റെ കത്തിൽ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. എല്ലാ ഓപ്പറേറ്റർമാർക്കും കോടതി നിർദ്ദേശിച്ച പ്രകാരം മൂന്ന് മാസ കാലയളവിനുള്ളിൽ ബാധകമായ തുക നിക്ഷേപിക്കാൻ നിർബന്ധിതരാകണമെന്ന് റിലയൻസ് ജിയോ പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...