വായുമലിനീകരണം; ഡൽഹിയിൽ വാഹനനിയന്ത്രണം നിലവിൽ വന്നു

air
SHARE

വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹനനിയന്ത്രണം നിലവില്‍വന്നു. വായുനിലവാരസൂചികയില്‍ ഇന്ന് രാവിലെ അഞ്ഞൂറ് രേഖപ്പെടുത്തി. ഡല്‍ഹിക്ക് പുറമേ നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിലും നാളെവരെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം,  വയലുകളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പഞ്ചാബില്‍ തുടരുകയാണ്. 

ഇന്നലത്തെ അപേക്ഷിച്ച് വായുനിലവാരം നേരിയ തോതില്‍ മെച്ചപ്പെട്ടെങ്കിലും അതീവ അപകടകരമായ അവസ്ഥയില്‍ തന്നെയാണ് രാജ്യതലസ്ഥാനം. നഗരത്തിലെ മിക്ക ഭാഗങ്ങളിലും വായുനിലവാരസൂചിക അഞ്ഞൂറിന് മുകളിലാണ്. നിലവാരസൂചികയിലെ പൂജ്യം മുതല്‍ അന്‍പത് വരെയാണ് നല്ല അവസ്ഥ. മലിനീകരണം കുറയ്‍ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹനനിയന്ത്രണം നിലവില്‍ വന്നു. ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണ് ഇന്ന് നിരത്തിലിറങ്ങാനാവുക. നിയന്ത്രണം തെറ്റിച്ചാല്‍ നാലായിരം രൂപയാണ് പിഴ. ഒറ്റ അക്ക നമ്പര്‍ വാഹനമുള്ള ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഓഫീസിലേക്കുള്ള യാത്ര സൈക്കിളിലാക്കി. 

നിയന്ത്രണം ജനങ്ങള്‍ ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, മന്ത്രിമാരായ സത്യേന്ദ്രര്‍ ജെയിനിനും ഗോപാല്‍ റായിക്കുമൊപ്പം ഒരുവാഹനത്തില്‍ യാത്ര ചെയ്ത് കാര്‍പൂളിങ്ങിന് അഹ്വാനം ചെയ്തു. വാഹനനിയന്ത്രണം നാടകമാണെന്നും മുന്‍വര്‍ഷങ്ങളിലെ പോലെ പാലിക്കില്ലെന്നും മുന്‍കേന്ദ്രമന്ത്രി ബി.ജെ.പി എം.പിയുമായ വിജയ് ഗോയല്‍ പറഞ്ഞു. കേന്ദ്രകാബിനറ്റ് സെക്രട്ടറി പി.കെ.മിശ്ര സ്ഥിതിനേരിട്ട് നിരീക്ഷിക്കുമ്പോഴും പ‍ഞ്ചാബില്‍ ഇന്നും വയലവിഷ്ടങ്ങള്‍ കത്തിച്ചു. ഡല്‍ഹിക്കടുത്തുള്ള നോയിഡ,മീററ്റ്,ഗാസിയാബാദ്,റോഹ്തക് തുടങ്ങിയ നഗരങ്ങളിലും വായുനിലവാരം മോശമായി. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...