മകളെ ലൈംഗികമായി പീഡിപ്പിച്ച് അച്ഛൻ; അമ്മയുടെ പരാതിയില്‍ കേസ്

Child Abuse
SHARE

പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് അമ്മയുടെ പരാതി. ഇതോടെ കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തു. ബംഗളൂരുവിലെ ബെന്നൂരിലാണ് സംഭവം ഉണ്ടായത്.  ഭര്‍ത്താവ് മകളെ പീഡിപ്പിച്ചുവെന്ന് ഒക്ടോബര്‍ 19നാണ് യുവതി പരാതി നല്‍കുന്നത്. 

പ്രതി മകളെ മുറിയിലേക്ക് ബലമായി കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയെ തള്ളിമാറ്റിയ ശേഷം പ്രതി സ്വന്തം മകളെ പീഡിപ്പിക്കുകയായിരുന്നു.

എന്നാല്‍ പീഡന വിവരം പുറത്ത് അറിഞ്ഞാലുണ്ടാകുന്ന നാണക്കേട് കാരണം തുറന്ന് പറയാതിരുന്നതാണെന്ന് യുവതി പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് മകളെ നിരന്തരമായി പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് യുവതി ചൈല്‍ഡ് ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെട്ട് കാര്യം അറിയിച്ചത്.

തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം യുവതി പോലീസില്‍ പരാതി നല്‍കുന്നത്. ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നേരിട്ട് നൽകി. പ്രതിക്കെതരിെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...