ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ഒറ്റ ഇരട്ട വാഹനനിയന്ത്രണം ഉടൻ

delhi
SHARE

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു മലിനീകരണത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി  ഡൽഹി സർക്കാർ രംഗത്തെത്തി. മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും 

ജനജീവിതം ദുസഹമാക്കി വായു മലിനീകരണം തുടരുമ്പോൾ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് കേജരിവാൾ സർക്കാർ. ഹരിയാനയിലും പഞ്ചാബിലും വിളവെടുപ്പിനു ശേഷം പാടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് 46 ശതമാനം കാരണമെന്ന് കേന്ദ്ര സർക്കാർ പറയുന്നു.. എന്നാൽ ഇത് നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെ ചോദിച്ചു. വായു മലിനീകരണത്തെ തുടർന്ന് ജനങ്ങൾക്ക് ശ്വാസ തടസ്സം അനുഭവപെടുന്നുണ്ട് 

തിങ്കളാഴ്ച മുതൽ ഒറ്റ ഇരട്ട വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും പ്രവേശനം അനുവദിക്കുക. 15 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ   ഒമ്പതര മുതൽ 6 വരെയും പത്തര മുതൽ 7 വരെ എന്നിങ്ങനെ സർക്കാർ  ഓഫീസുകളുടെ  സമയം ക്രമീകരിച്ചു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...