നന്മയുടെ ദീപപ്രഭയിൽ ഇന്ന് ദീപാവലി; രാജ്യം ആഘോഷ ലഹരിയിൽ

deepavali
SHARE

നന്മയുടെ ദീപപ്രഭയിൽ ഇന്ന് ദീപാവലി.. ആഘോഷ ലഹരിയിലാണ് രാജ്യതലസ്ഥാനവും. പടക്ക രഹിത ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി സർക്കാർ ഒരുക്കിയ ലേസർ ഷോ കൗതുകമായി. 

അനുഷ്ടാനങ്ങളുടെ അന്ഗ്നിശുദ്ധിയോടെ ദീപാവലി വന്നെത്തി. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമായ ദീപാവലിക്ക് ഡൽഹിയിലും ഉത്സവത്തിന്റെ നിറപ്പകിട്ടാണ്. 

പടക്ക രഹിത ദീപാവലി പ്രചാരണത്തിന്റെ ഭാഗമായി ഡൽഹി സർക്കാർ കൊണാട്ട് പ്ലേസിൽ ഒരുക്കിയ ലേസർ ഷോ ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. നഗരത്തിന്റെ സംസ്കാരവും പൈതൃകവും വ്യക്തമാക്കുന്ന ലേസർ ഷോ. 

ആഘോഷങ്ങൾക്കിടയിലും  ഉയരുന്ന ഭീകരാക്രമണ ഭീഷണി മുന്നറിയിപ്പുകളെ തുടർന്ന് കനത്ത സുരക്ഷാ വലയത്തിലാണ് ഡൽഹി 

ആഘോഷങ്ങൾ അതിരുവിടുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാൻ ക്രിയാത്മകമായ ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഇത്തവണ ഉണ്ടായിട്ടുള്ളത്

MORE IN INDIA
SHOW MORE
Loading...
Loading...