ഹരിയാനയിൽ 'കർണാടക മോഡലിന്' കോൺഗ്രസ് ശ്രമം? കിങ് മേക്കറാകാൻ ദുഷ്യന്ത്

haryana-24-10
ഹരിയാന കോൺഗ്രസ് മുൻ അധ്യക്ഷൻ അശോക് തൻവാർ, ദുഷ്യന്ത് ചൗട്ടാല
SHARE

ഹരിയാനയിൽ നിർണായക ശക്തിയാകാനൊരുങ്ങി ജെജെപിയും ദുഷ്യന്ത് ചൗട്ടാലയും. കന്നിയങ്കം കുറിച്ച ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. പത്ത് സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ജെജെപിയുമായി ബിജെപിയും ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.  

ഐഎന്‍എൽഡിയെ തള്ളി ഹരിയാനയിലെ മൂന്നാം ശക്തിയായാണ് ജെജെപിയുടെ ഉദയം.  സംസ്ഥാന സർക്കാരിനെതിരെ തങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ അനന്തരഫലം കൂടിയാണ് കോൺഗ്രസ് കൊയ്യുന്നതെന്ന പ്രതികരണം ഇതിനോടകം തന്നെ ജെജെപി ക്യാംപിൽനിന്നു വന്നു കഴിഞ്ഞു. സീറ്റ് ബലത്തിൽ ബിജെപിയെ മറികടക്കാനോ ഒപ്പമെത്താനോ കോൺഗ്രസ് – ജെജെപി കൂട്ടുകെട്ടിനു കഴിയുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ അനുകൂലമാകുമെന്ന വിലയിരുത്തൽ ഇരു ക്യാംപുകൾക്കുമുണ്ട്.

ഹരിയാനയിൽ കർണാടക മോഡലിൽ ദുഷ്യന്തിന് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് ബിജെപിയുടെ തിരിച്ചുവരവിനു തടയിടാനാണ് കോൺഗ്രസ് നീക്കമെന്ന തരത്തിലും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്.  2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിസാറിൽ നിന്നു തിളങ്ങുന്ന ജയം സ്വന്തമാക്കി ഏറ്റവും പ്രായം കുറഞ്ഞ എംപി എന്ന ഖ്യാതിയോടെയാണ് ദുഷ്യന്ത് രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനായത്.

ഐഎൻഎൽഡിയിൽനിന്നു പുറത്താക്കപ്പെട്ടതിനു ശേഷം 2018ൽ സ്വന്തം പാർട്ടി രൂപീകരിച്ച ദുഷ്യന്ത് പിന്നെ ഉന്നം വച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ സ്വന്തമായൊരിടമായിരുന്നു. മുത്തച്ഛൻ‌ ഓം പ്രകാശ് ചൗട്ടാലയും മുതുമുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ദേവീലാലും തുറന്നിട്ട രാഷ്ട്രീയപാതയുടെ ശരിയായ അവകാശിയായാണ് ദുഷ്യന്ത് സ്വയം അവകാശപ്പെട്ടത്. 

MORE IN INDIA
SHOW MORE
Loading...
Loading...