ട്രാക്കിൽ കിടന്നുറങ്ങി; മൂന്ന് ട്രെയിനുകൾ കടന്നുപോയി; മരിച്ചെന്ന് കരുതി പൊലീസ് എത്തിയപ്പോൾ

train-mp-22
SHARE

മൂന്ന് ട്രെയിനുകൾ മുകളിലൂടെ കടന്നുപോയിട്ടും പരുക്കുകളേൽക്കാതെ ട്രാക്കിൽ കിടന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചെന്ന് കരുതിയെത്തിയെത്തിയ പൊലീസിനെ അമ്പരപ്പിച്ച് ഇയാൾ ട്രാക്കിൽ നിന്നെഴുന്നേറ്റ് സംസാരിച്ചു. മധ്യപ്രദേശിലാണ് സംഭവം.

ട്രാക്കിൽ ഒരാൾ കിടക്കുന്നുവെന്ന് ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോഴേക്ക് മൂന്ന് ട്രെയിനുകൾ അതേ ട്രാക്ക് വഴി കടന്നുപോയിരുന്നു. ട്രാക്കിൽ കിടന്നയാൾ മരിച്ചെന്ന് കരുതിയാണ് പൊലീസ് എത്തിയത്. എന്നാൽ പൊലീസിനെ കണ്ടതോടെ ട്രാക്കിൽ നിന്നെഴുന്നേറ്റ് അയാൾ പറഞ്ഞു, 'അച്ഛൻ വന്നു'. 

ചോദ്യം ചെയ്യലിൽ പേര് ധർമ്മേന്ദ്ര എന്നാണെന്ന് അയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും ട്രാക്കിൽ കിടന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. തന്റെ മുകളിലൂടെ ട്രെയിൻ പോയതുപോലും ഇയാൾ അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. 

മദ്യലഹരിയിൽ വീണുപോയതാകാമെന്നും ട്രാക്കിൽ കിടന്ന് ഉറങ്ങിപ്പോയതായിരിക്കാമെന്നും പൊലീസ് കരുതുന്നു. ഇയാളെ വൈദ്യപരിശോധനക്ക് ശേഷം വിട്ടയച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...