ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ 24ാം വകുപ്പ്; അരുണ്‍ മിശ്ര പരിഗണിക്കുന്നതിൽ അതൃപ്തി

justic
SHARE

ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ 24ാം വകുപ്പ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് ജസ്റ്റിസ് അരുണ്‍ മിശ്ര നേതൃത്വം നല്‍കുന്നത് വിവാദത്തില്‍. ഏറ്റെടുത്ത ഭൂമി തിരികെ വാങ്ങാന്‍ കര്‍ഷകര്‍ക്ക് അവകാശം നല്‍കുന്നതാണ് 24ാം വകുപ്പ്. ഇതിനെതിരെ ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ വിധിപുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഭരണഘടന ബെഞ്ചിന് ജസ്റ്റിസ് മിശ്ര നേതൃത്വം നല്‍കുന്നത് ശരിയല്ലെന്ന് കര്‍ഷക സംഘടനകള്‍ വാദിക്കുന്നു.

2013ലെ ഭൂമിയേറ്റുടുക്കല്‍ നിയമത്തിന്‍റെ 24ാം വകുപ്പ് വ്യഖ്യാനിച്ച് രണ്ട് വ്യത്യസ്ത വിധികളാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. ഒന്ന് വകുപ്പ് പ്രകാരം ഭൂമി തിരികെ വാങ്ങാനും, ഉയര്‍ന്ന നഷ്ടപരിഹാരം ഈടാക്കാനും കര്‍ഷകര്‍ക്ക് അധികാരമുണ്ടെന്ന് പറയുന്ന 2014ലെ വിധി. രണ്ട്, നഷ്ടപരിഹാരം സ്വീകരിക്കാന്‍ വിസമ്മതിച്ച കര്‍ഷകര്‍ക്ക് ഭൂമി തിരികെ വാങ്ങാന്‍ അധികാരമില്ലെന്ന് പറയുന്ന 2018ലെ വിധി. രണ്ട് വിധികളും മൂന്നംഗ ബെഞ്ചാണ് പുറപ്പെടുവിച്ചത്. ഇതോടെയാണ് വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത്. 2018ലെ വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചായിരുന്നു. ഇതേ അരുണ്‍ മിശ്ര തന്നെ വിഷയം പരിശോധിക്കുന്ന ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കുന്നതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിധിയുടെ സാധുത കൂടിയാണ് ഭരണഘടന ബെഞ്ച് പരിശോധിക്കുന്നത്. അതിനാല്‍ അരുണ്‍ മിശ്രയെ ഭരണഘടന ബെഞ്ചില്‍ നിന്ന് നീക്കണമെന്ന് ഓള്‍ ഇന്ത്യ ഫാമേഴ്സ് ആസോസിയേഷന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ 24ാം വകുപ്പ് ഭേദഗതി ചെയ്യാന്‍ 2014ല്‍ അധികാരത്തിലെത്തിയ ഉടന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.  കടുത്ത പ്രതിഷേധിത്തെ തുടര്‍ന്ന് ഇത് ഉപേക്ഷിച്ചു. ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചതെന്താണോ അതായതിരുന്നു  ജസ്റ്റിസ് അരുണ്‍ മിശ്രയുടെ 2018ലെ വിധിയിലുള്ളത്. 

MORE IN INDIA
SHOW MORE
Loading...
Loading...