ഇന്ത്യ–ചൈന ഉച്ചകോടി നാളെ; തമിഴ്നാട് തിരഞ്ഞെടുത്തതിന് പിന്നിലും ലക്ഷ്യങ്ങൾ

chinping
SHARE

ഇന്ത്യ–ചൈന ഉച്ചകോടിക്ക് തമിഴ്നാട്ടിലെ മാമല്ലപുരത്ത് നാളെ തുടക്കം. അതിര്‍ത്തി , വ്യാപാരം, സുരക്ഷ തുടങ്ങി തന്ത്രപ്രധാന വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിക്കായി  ദക്ഷിണേന്ത്യയിലെ കൊച്ചു പട്ടണം തിരഞ്ഞെടുത്തതിന് പിന്നിലും കൃത്യമായ ലക്ഷ്യങ്ങളുണ്ട്.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍  ഇത്തരം  ഉച്ചകോടികള്‍ക്കു വേദിയാവുന്നത് പതിവാണ്.എന്നാല് ഇന്ത്യ–ചൈന അനൗദ്യോഗിക ഉച്ചകോടിക്കു മാമലപുരത്തെ തിരഞ്ഞെടുത്തതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിനു വ്യക്തമായ ലക്ഷ്യമുണ്ട്. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും  പാര്‍ലമെന്റിനകത്തും പുറത്തും എതിര്‍ക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള എം.പിമാരാണ്.കൂടാതെ മറ്റു സംസ്ഥാനങ്ങളില്ലാത്ത എതിര്‍പ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടില്‍ നിന്ന് നേരിടുന്നത്. തമിഴ്നാട് സന്ദര്‍ശിക്കുന്ന സമയത്തെല്ലാം  go back modi  ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്.ഈ എതിര്‍പ്പിനെ മറികടക്കാനുള്ള വഴിയാണ് മാമലപുരത്തെ  ഉച്ചകോടി വേദി. ഉച്ചകോടിക്കായി പ്രധാനമന്ത്രിയെത്തുമ്പോള്‍ ട്വിറ്റര്‍ പ്രചാരണം നടക്കില്ല.. കൂടാതെ നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയെ തമിഴ് മനസില്‍ ആഴത്തില്‍ പതിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍

  വെറും നാലു ശതമാനം മാത്രണ് ബി.ജെ.പിക്കു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുവിഹിതം.  രണ്ടു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് ഉയര്‍ത്തികൊണ്ടുവരികയും വേണം. സംസ്ഥാന തലത്തില്‍  പേരെടുത്തു പറയാന്‍ നേതാവു പോലുമില്ലാത്ത പാര്‍ട്ടി പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തിയാണ് വോട്ടുപിടിക്കുക. 

MORE IN INDIA
SHOW MORE
Loading...
Loading...