ഇസ്രോയില്‍ ജോലി, നാസയിൽ ചേരുന്നുവെന്നും കള്ളം; വിവാഹത്തട്ടിപ്പ്

isro-marriage-05
SHARE

ഇസ്രോ ശാസ്ത്രജ്ഞൻ ചമഞ്ഞ് യുവതിയെ കബളിപ്പിച്ച് വിവാഹം കഴിച്ചയാൾ പിടിയിൽ. ഡൽഹിയിൽ നടന്ന സംഭവത്തിൽ പിഎച്ച്ഡി വിദ്യാർഥിയായ ഭാര്യയുടെ പരാതിയിലാണ് ജിതേന്ദ്രയെ അറസ്റ്റ് ചെയ്തത്. 

ഈ വർഷം മെയിലായിരുന്നു ജിതേന്ദ്ര യുവതിയെ വിവാഹം ചെയ്തത്. ഇസ്രോയിൽ ശാസ്ത്രജ്ഞനാണെന്ന് യുവതിയെയും കുടുംബത്തെയും ധരിപ്പിച്ചു. വ്യാജ ഐഡി കാർഡുകളുണ്ടാക്കി വിശ്വസിപ്പിച്ചു. വിവാഹശേഷം ബഹിരാകാശ ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പിനായി നാസയില്‍ ചേരാൻ പോകുകയാണെന്നും യുവാവ് പറഞ്ഞു. ഇത് കേട്ടപ്പോൾ യുവതിക്ക് സംശയം തോന്നി. 

അമേരിക്കയിലേക്ക് പുറപ്പെടുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതിന് പിന്നാലെ യുവതി ജിതേന്ദ്രയുടെ ലൊക്കേഷൻ പരിശോധിച്ചു. ജിതേന്ദ്ര ഹരിയാനയിലുണ്ടെന്ന് മനസ്സിലായതോടെ കള്ളങ്ങൾ പൊളിഞ്ഞു. യുവതി നേരിട്ടെത്തി ചോദ്യം ചെയ്തതോടെ ജിതേന്ദ്രയും കുടുംബവും ഒളിവിൽ പോയി. പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. ജിതേന്ദ്രക്കായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...