ഇതെനിക്ക് ഇഷ്ടമായി; ഞാൻ സ്പീക്കറോട് പറയാം; മോദിയെ ആകർഷിച്ച ആ ക്യാമറ

modi-camera-words
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ക്യാമറയെ വാനോളം പുകഴ്ത്തി. ഒട്ടേറെ പ്രശ്നങ്ങൾ‌ക്ക് ഇൗ ക്യാമറ ഒരു പരിഹാരമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഇന്ത്യ- സിംഗപ്പൂര്‍ ഹാക്കത്തോണിന്‍റെ സമാപന ചടങ്ങിലാണ് മോദിയെ തന്നെ അമ്പരപ്പിച്ച ക്യാമറയെ പറ്റി പറഞ്ഞത്.

‘എന്‍റെ യുവ സുഹൃത്തുക്കളെ, ഇന്നത്തെ വിവിധ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് നിങ്ങള്‍ കണ്ടെത്തിയത്.ശ്രദ്ധിച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള ക്യാമറ എനിക്ക് ഇഷ്ടമായി, ഞാന്‍ പാര്‍ലമെന്‍റിലെ സ്പീക്കറോട് ഇതിനെക്കുറിച്ച് സംസാരിക്കാം. എനിക്കുറപ്പാണ് പാര്‍ലമെന്‍റില്‍ ഇത് വളരെ ഉപകാരപ്രഥമായിരിക്കും.’ മോദി പറഞ്ഞു 

ഒരു സദസില്‍ ഇരിക്കുന്നവരില്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന ക്യാമറയാണ് മോദിയെ ആകർഷിച്ചത്. ഹാക്കത്തോണില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു ക്യാമറ വികസിപ്പിച്ചത്. സിംഗപ്പൂര്‍ സര്‍ക്കാറിന്‍റെ സഹകരണത്തോടെയാണ് കേന്ദ്ര മാനവവിഭവ മന്ത്രാലയം സംഘടിപ്പിച്ച ഗവേഷണ പ്രദര്‍ശന പരിപാടിയാണ് ഹാക്കത്തോണ്‍. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...