പാക്കിസ്ഥാനെ ആക്രമിക്കാൻ മൻമോഹൻ പദ്ധതിയിട്ടു; വെളിപ്പെടുത്തി കാമറണ്‍

cameron-manmohan-19
SHARE

മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പാക്കിസ്ഥാനെതിരെ സൈനിക നടപടിക്ക് തയ്യാറെടുത്തിരുന്നതായി വെളിപ്പെടുത്തൽ. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ ആണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ‌കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ഫോർ ദ റെക്കോർഡ്' എന്ന ഓർമ്മക്കുറിപ്പിലാണ് കാമറണിന്റെ വെളിപ്പെടുത്തൽ. 

''മൻമോഹൻ സിങ്ങുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അദ്ദേഹം വിശുദ്ധനായ മനുഷ്യനായിരുന്നു''- കാമറൺ പറയുന്നു. 2011ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം കാമറൺ ഇന്ത്യ സന്ദർശിച്ചിരുന്നു. മൻമോഹൻസിങ്ങുമായി നടത്തിയ ചർച്ചയിലാണ് സൈനിക നടപടി അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് തന്നോടു വിശദീകരിച്ചതെന്നു കാമറൺ പറയുന്നു.

2008ലും 2011ലും മുംബൈയിൽ ഭീകരാക്രമണം ഉണ്ടായി. ഒപെറ ഹൗസ്, സാവേരി ബസാർ, ദാദർവെസ്റ്റ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 130 പേർക്ക് പരുക്കേറ്റു. ഇനിയൊരു ആക്രമണം കൂടിയുണ്ടായിരുന്നെങ്കിൽ മൻമോഹന്‍ സൈനിക ആക്രമണത്തിന് മുതിരുമായിരുന്നുവെന്ന് കാമറൺ പുസ്തകത്തിൽ പറയുന്നു. 

എന്തും നേരിടാനുള്ള മനക്കരുത്ത് മന്‍മോഹനുണ്ടായിരുന്നു. ഇന്ത്യയുമായി പുതിയ പങ്കാളിത്തം ആവശ്യമാണെന്ന നിലപാടാണ് താൻ സ്വീകരിച്ചിരുന്നതെന്നും യുഎസുമായി ഉണ്ടായിരുന്ന പ്രത്യേക ബന്ധത്തിനു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും കാമറൺ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...