മോദിയെ കാണാൻ മമത; കണ്ടത് ഭാര്യയെ; വൈറലായി ചിത്രം

mamatha-modi
SHARE

ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചക്കിറങ്ങി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അപ്രതീക്ഷിതമായി കണ്ടത് മോദിയുടെ ഭാര്യ യശോദാ ബെന്നിനെ.

ജാർഖണ്ഡിലെ ധൻബാദിൽ രണ്ട് ദിവസത്തെ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഈ ആക്സ്മികമായ കൂടിക്കാഴ്ച. കൊൽക്കത്താ വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരും കണ്ടത്. മമത യശോദാ ബെന്നിന് സാരി സമ്മാനിച്ചതായും റിപ്പോർട്ടുണ്ട്. ഇരുവരുടെയും ഫോട്ടോ മാധ്യമപ്രവ‍ർത്തകൻ ഇന്ദ്രോജിത് ആണ് ട്വിറ്ററിൽ പങ്കുവെച്ചത്.

മോദിയുടെ പിറന്നാളിന് മമത ബംഗാളി ഭാഷയില്‍ ട്വിറ്ററില്‍ ആശംസ നേര്‍ന്നിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...