‘3 മണിക്കൂറിനുള്ളിൽ’ വിക്രം ഇരുട്ടിലാകും; മൈനസ് 183 ഡിഗ്രി തണുപ്പ്; ലാൻഡർ മിഴിയടക്കും

chandrayan-three-days
SHARE

ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള പ്രതീക്ഷകൾ കൈവിടാതെ രാജ്യവും ഐഎസ്ആർഒയും എല്ലാ ശ്രമങ്ങളും നടത്തുകയാണ്. എന്നാൽ ഇനി മുന്നിലുള്ള ദിവസങ്ങൾ നിർണായകമാണ്. മൂന്നു ദിവസം കൂടി കഴിഞ്ഞാൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ കാര്യങ്ങൾ മാറും. 14 ദിവസങ്ങൾക്ക് ശേഷം ദക്ഷിണ ധ്രുവം ഇരുട്ടിലേക്ക് മാറുമ്പോൾ വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. ചന്ദ്രനിലെ 3 മണിക്കൂർ ഭൂമിയിലെ ഏകദേശം മൂന്നു ദിവസമാണ്.

ഇപ്പോൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പകലാണ്. മൂന്നു ദിവസം കൂടി കഴിഞ്ഞാൽ ഇരുട്ടാകും. ഇതോടെ വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള ഇസ്രോയുടെ പ്രതീക്ഷയും ഇരുട്ടിലാകും. കാരണം മണിക്കൂറുകൾ കഴിഞ്ഞാൽ വിക്രം ലാൻഡറിനെ ഇരുട്ടിൽ നഷ്ടപ്പെടും. പിന്നീടുളള ദിവസങ്ങളിൽ വിക്രം ലാൻഡറിന്റെ ചിത്രം പോലും എടുക്കാൻ സാധിച്ചേക്കില്ല. ഇസ്രോയ്ക്ക് മാത്രമല്ല, യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഉൾപ്പെടെ ലോകത്തെ മറ്റൊരു ബഹിരാകാശ ഏജൻസിക്കും വിക്രം ലാൻഡറിന്റെ ചിത്രമെടുക്കാൻ കഴിയില്ല. ഇത് മാത്രമല്ല, 14 ദിവസത്തെ അപകടകരമായ രാത്രിയിൽ വിക്രം ലാൻഡറിനു സുരക്ഷിതമായിരിക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും.

വിക്രം ലാൻഡർ ഇപ്പോൾ നിൽക്കുന്ന ചന്ദ്രന്റെ ഭാഗത്ത് സൂര്യപ്രകാശം ഉണ്ടാകില്ല. താപനില മൈനസ് 183 ഡിഗ്രി സെൽഷ്യസിലേക്ക് പോകാം. ഈ താപനിലയിൽ വിക്രം ലാൻഡറിന്റെ ഇലക്ട്രോണിക് ഭാഗങ്ങൾക്ക് സ്വയം നിലനിൽക്കാൻ കഴിയില്ല. വിക്രം ലാൻഡറിൽ റേഡിയോ ഐസോടോപ്പ് ഹീറ്റർ യൂണിറ്റ് സ്ഥാപിച്ചിരുന്നുവെങ്കിൽ അതിന് സ്വയം രക്ഷിക്കാമായിരുന്നു. കാരണം ഈ സംവിധാനത്തിന്റെ സഹായത്തോടെ കൊടുംതണുപ്പിൽ നിന്നും ലാൻഡറെ സംരക്ഷിക്കാനാകും. അതായത്, ഇപ്പോൾ വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള എല്ലാ പ്രതീക്ഷകളും അവസാനിച്ചതായാണ് തോന്നുന്നത്.

സെപ്റ്റംബർ 7 ന് പുലർച്ചെ 1.50 ഓടെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വീണത്. ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ പതിച്ച സമയം അവിടെ രാവിലെ ആയിരുന്നു. അതായത് സൂര്യപ്രകാശം ചന്ദ്രനിൽ പതിക്കാൻ തുടങ്ങിയ സമയം. ചന്ദ്രനിലെ ഒരു പകൽ ഭൂമിയുടെ 14 ദിവസത്തിനു തുല്യമാണ്. സെപ്റ്റംബർ 20 അല്ലെങ്കിൽ 21 ന് ചന്ദ്രനിൽ രാത്രിയാകും. 14 ദിവസം ജോലി ചെയ്യാൻ ദൗത്യം ഏറ്റെടുത്ത വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും തങ്ങളുടെ മിഷൻ സമയം ഇതോടെ പൂർത്തിയാക്കും.

MORE IN INDIA
SHOW MORE
Loading...
Loading...