മലയാളത്തിൽ ആശംസ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; മലയാളം കുറിച്ച് അമിത് ഷായും

modi-onam-wishes
SHARE

മലയാളിക്ക് മലയാളത്തിൽ ഒാണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ആശംസകൾ നേർന്നത്. ഇവർക്കു പുറമെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരും ഓണാശംസകൾ നേർന്നു.

രാഷ്ട്രപതിയുടെ കുറിപ്പ്

എല്ലാവർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പൽ സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.

പ്രധാനമന്ത്രിയുടെ കുറിപ്പ്

എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ..

അമിത്ഷായുടെ കുറിപ്പ്

ഓണമാഘോഷിക്കുന്ന ഈ ഐശ്വര്യവേളയിൽ ലോകമാസകലമുള്ള മലയാളി സഹോദരീ-സഹോദരന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! സന്തോഷവും സമാധാനവും സമൃദ്ധിയും സർവ്വ യിടത്തും വിതറാൻ ഈ ഓണാഘോഷം ഇടവരുത്തട്ടെ 

MORE IN INDIA
SHOW MORE
Loading...
Loading...