സൈന്യത്തിൽ ഇനി മൂന്നാം തലമുറ ആയുധം; മിസൈൽ പരീക്ഷണം വൻ വിജയം; വിഡിയോ

missile-11
SHARE

ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡിആർഡിഒ ( ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച അത്യാധുനിക മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു. മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനമാണ് മൂന്നാം തവണയും ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്. മിസൈൽ വിഭാഗത്തിലെ മൂന്നാം തലമുറ ആയുധമെന്ന ആവശ്യം മുൻനിർത്തി നിർമ്മിച്ചതാണ് ഇത്. 

അതിശക്തമായ ആക്രമണ രീതിയിലാണ് വിജയകരമായി മിസൈൽ പരീക്ഷിച്ച് വിജയിച്ചത്. മിസൈൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

മിസൈൽ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ ഡിആർഡിഒയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തി. 

MORE IN INDIA
SHOW MORE
Loading...
Loading...