താടിയും മുടിയും വെളുപ്പിച്ച് വിമാനത്താവളത്തിൽ; മുഖത്ത് നോക്കിയില്ല; പിടി വീണു

delhi-arrest-10
SHARE

വേഷ പ്രച്ഛന്നനായി വിമാനത്താവളത്തിലെത്തിയ യുവാവ് പിടിയില്‍. മുടിയും താടിയും ഡൈ ചെയ്ത് വെളുപ്പിച്ചാണ് മുപ്പത്തിരണ്ടുകാരൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. അഹമ്മദാബാദ് സ്വദേശി ജയേഷ് പട്ടേൽ പൊലീസ് പിടിയിലായി. 

വ്യാജ പാസ്പോർട്ടും രേഖകളുമായാണ് ജയേഷ് വിമാനത്താവളത്തിലെത്തിയത്. അമ്രിക് സിങ് എന്ന പേരില്‍ 82കാരന്റെ പാസ്പോർട്ടായിരുന്നു കൈവശം. വീല്‍ചെയലറിലാണ് ഇയാൾ വിമാനത്താവളത്തിലേക്ക് വന്നത്. പരിശോധനക്കിടെ ജയേഷ് മുഖത്ത് നോക്കാതെ വന്നപ്പോഴാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. 

പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. മുടിയും താടിയും നരച്ച് വീല്‍ചെയറില്‍ എത്തിയ ഇയാളുടെ ത്വക്കില്‍ പ്രായത്തിന്‍റേതായ മാറ്റങ്ങള്‍ ഒന്നും കാണാതിരുന്നതാണ് സംശയത്തിന് കാരണമായതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇയാള്‍ എത്തിയത്. ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തു. ഇയാളെ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...