സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ജസ്റ്റിസ് താഹിൽരമണി കോടതി നടപടികളിൽ നിന്ന് വിട്ട് നിൽക്കുന്നു

judge
SHARE

സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കോടതിനടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നു.  അഭിഭാഷകരും നാളെ മദ്രാസ് ഹൈക്കോടതി കോടതി നടപടികള്‍ ബഹിഷ്കരിക്കും. മേഘാലയ ഹൈക്കോടതിയിലേക്കാണ് താഹില്‍ രമണിയെ മാറ്റിയത്.

രാജ്യത്തെ മുതിർന്ന ഹൈക്കോടതി ജഡtജിമാരിൽ ഒരാളാന്ന് താഹിൽ രമണി. 76 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വെറും മൂന്ന് അംഗങ്ങളുള്ള മേഘാലയ ഹൈക്കോടതിയിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. ഇത് അപമാനിക്കുന്നതിനു തുല്യമാണന്ന നിലപാടിലാണ് താഹിൽ രമണി.രാജിതീരുമാനം പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് താഹില്‍രമണിയെ  വസതിയിലെത്തി കണ്ട് ആവശ്യപ്പെട്ടങ്കിലും വഴങ്ങിയില്ല.  രാഷ്ട്രപതിക്ക് അയച്ച രാജി ഇനി പിന്‍വലിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്  അറിയിച്ചു. ഇതിന്റെ ഭാഗമായാണ് കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കുന്നത്.സ്ഥലം മാറ്റ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊളീജിയത്തിന് നല്‍കിയ അപേക്ഷ തള്ളിയതോടെയാണ് താഹില്‍രമണി രാജിക്ക് കത്ത് നൽകിയത്. കാരണം പോലും വ്യക്തമാക്കാതെയുള്ള സ്ഥലം മാറ്റം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി അഭിഭാഷകരും സുപ്രീംകോടതിക്ക് കത്ത് നല്‍കിയിരുന്നു.  

ചീഫ് ജസ്റ്റിസിന്പിന്തുണ അറിയിച്ച് മദ്രാസ് ഹൈക്കോടതി അഭിഭാഷകര്‍ ഒന്നടങ്കം നാളെ കോടതി നടപടികൾ ബഹിഷ്കരിക്കും.മുംബൈ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍രമണിയാണ്. രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയിലേക്കുള്ള സ്ഥലം മാറ്റം ഇതിന്റെ പ്രതികാര നടപടിയെന്നാണ് ആരോപണം.ജസ്റ്റിസ് സഞ്ജയ് കുമാറിന്‍റെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് തെലങ്കാന ഹൈക്കോടതി അഭിഭാഷകര്‍ ഒരാഴ്ചയോളം കോടതി നടപടികള്‍ ബഹിഷ്കരിച്ചിരിക്കുകയാണ്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...