ക്യാമറയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകന്റെ മുഖത്തടിച്ച് സിദ്ധരാമയ്യ; വിഡിയോ വൈറൽ

karnataka-siddara-video
SHARE

ഡി.കെ ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കർണാടകയിൽ  വൻരോഷമാണ് ഉയർത്തുന്നത്. ഇതിനിടയിലാണ് കോൺഗ്രസ് പ്രവർത്തകരെ തന്നെ അമ്പരപ്പിച്ച് സിദ്ധരാമയ്യയുടെ ഒരു വിഡിയോ പ്രചരിക്കുന്നത്. കർണാടക മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ വിമാനത്താവളത്തിൽ വച്ച് സ്വന്തം പാർട്ടി പ്രവർത്തകന്റെ  മുഖത്തടിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

മൈസൂർ വിമാനത്താവളത്തിൽ വച്ചാണ് സംഭവം. കൂടെയുണ്ടായിരുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകൻ സിദ്ധരാമയ്യയ്ക്കു ഫോണ്‍ നല്‍കാന്‍ ശ്രമിക്കുന്നതിനിടെ മുഖത്തടിക്കുന്നതായാണ് വിഡിയോ. ഏതോ ഉദ്യോഗസ്ഥനോട് സംസാരിക്കാന്‍ വേണ്ടിയായിരുന്നു ഫോൺ നൽകിയത്. അതിൽ പ്രകോപിതനായ സിദ്ധരാമയ്യ അടിക്കുകയായിരുന്നെന്നാണ് സിദ്ധരാമയ്യയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രവർത്തകൻ പറയുന്നത്.

ഇതിനുമുൻപും പ്രവർത്തകരോട് മോശമായി പെരുമാറിയതിന്റെ പേരിൽ സിദ്ധരാമയ്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. തന്റെ മണ്ഡലത്തിലെ എംഎൽഎയ്ക്കെതിരെ പരാതി നൽകാൻ എത്തിയ പാർട്ടി പ്രവർത്തകയോട് ദേഷ്യപ്പെടുന്നതും ദുപ്പട്ട പിടിച്ചുവലിക്കുകയും ചെയ്യുന്ന വിഡിയോയാണ് കനത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിലൂടെ 'ദുശാസനൻ' എന്നൊരു വിളിപ്പേരും ബിജെപിയില്‍ നിന്ന് സിദ്ധരാമയ്യയ്ക്ക് ലഭിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...