ഐഎൻഎക്സ് അഴിമതി; മറിഞ്ഞത് കോടികളെന്ന് ഇഡി; കേസ് നാൾവഴികൾ

timeline22
SHARE

സ്പെയിനില്‍ ടെന്നിസ് ക്ലബും ബ്രിട്ടനില്‍ കോട്ടേജുമടക്കം െഎ.എന്‍.എക്സ് അഴിമതിപ്പണത്തിലൂടെ പി. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്തെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പറയുന്നു. കോണ്‍ഗ്രസിലെ ഏറ്റവും തന്ത്രശാലിയായ നേതാവിനെ കുരുക്കിയ കേസിന്‍റെ നാള്‍വഴിയിങ്ങിനെ.

ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് അഴിമതി നടന്നതെന്ന് ആരോപണം. അന്ന് പി ചിദംബരം കേന്ദ്ര ധനമന്ത്രി. െഎ.എന്‍.എക്സ് മീഡിയ കമ്പനിയിലേയ്ക്ക് വഴിവിട്ടരീതിയില്‍ വിദേശമുതല്‍ മുടക്ക് കൊണ്ടുവരാന്‍ ക്രമക്കേടും അഴിമതിയും നടത്തിയെന്നാണ് കേസ്. 4.62 കോടി രൂപയുടെ വിദേശനിക്ഷേപത്തിനാണ് വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്‍റെ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ 305 കോടിയിലധികം രൂപ സമാഹരിച്ചു. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയാണ് െഎ.എന്‍.എക്സ് മീഡിയ. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി  െഎ.എന്‍.എക്സ് കേസില്‍ മാപ്പു സാക്ഷിയാണ്. 

അഴിമതിപ്പണം ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. വിദേശനിക്ഷേപം സ്വീകരിക്കാന്‍ ഇടനില നിന്നുവിന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ കാര്‍ത്തി ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 മേയ് 15നാണ് സിബിെഎ കേസെടുത്തത്. 2018ല്‍ ആദായനികുതി വകുപ്പ് ചിദംബരത്തെ ചോദ്യം ചെയ്തു. കാര്‍ത്തിയുടെ 54 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബാഴ്സലോണയില്‍ 15 കോടി രൂപയുടെ ടെന്നിസ്ക്ലബ്, ഡല്‍ഹി ജോര്‍ബാഗിലെ 16 കോടി രൂപയുടെ വീട്, ബ്രിട്ടനില്‍ കോട്ടേജ്, രാജ്യത്തിനകത്തും പുറത്തുമായി ഭൂസ്വത്ത് എന്നിവ ഇതില്‍പ്പെടും. 

MORE IN INDIA
SHOW MORE
Loading...
Loading...