മകളെ രണ്ടു വർഷം ലൈംഗികമായി പീഡിപ്പിച്ചു; എതിർത്തപ്പോൾ കൊന്നെന്ന് അച്‌ഛന്‍

gorakhpur-web
SHARE

പത്തൊമ്പത് വയസ്സുകാരിയായ മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച് ഒടുവിൽ കൊലപ്പെടുത്തിയ സംഭവത്തിൽ അച്‌ഛൻ അറസ്റ്റിൽ.ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. മൂത്ത മകളുടെ പരാതിയിലാണ് അച്‌ഛൻ പിടിയിലായത്.

പെൺകുട്ടികളുടെ അമ്മ പതിനഞ്ച് വർഷം മുൻപ് മരിച്ച് പോയതാണ്. അതിന് ശേഷമാണ് കുട്ടികളുടെ ദുരിതം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെയിൽ പല തവണ ഇയാൾ മകളെ പീഡിപ്പിച്ചു. ഒടുവിൽ പീഡനം തടയാൻ ശ്രമിച്ചതിനിടെയാണ് പെൺകുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയത്.തലയും ഉടലും വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് ഗോരഖ്പൂർ പൊലിസ് പറഞ്ഞു.

മകളുടെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഇയാൾ ചോദ്യം ചെയ്യലിനിടെയാണ് പീഡനവിവരം പുറത്തറിയിച്ചത്.മൂത്ത മകളുടെ വിവാഹം കഴിഞ്ഞ ശേഷമാണ് ഇയാൾ ഇളയ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്.രക്ഷാബന്ധൻ ദിനത്തിൽ തന്നെ കാണാൻ സഹോദരിയെത്താത്തതിനെ തുടർന്ന് അന്വേഷിച്ച മൂത്ത മകളോടാണ് ഇളയവളെ കൊല ചെയ്ത വിവരം പ്രതി പറയുന്നത്.തുടർന്ന് പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...